Sunday, April 28, 2024
spot_img

സുപ്രധാന പ്രഖ്യാപനവുമായി മധ്യപ്രദേശ് സർക്കാർ; ആദിവാസികൾക്ക് ഇനി റേഷൻ വീട്ടുപടിക്കൽ; നവംബർ ഒന്ന് മുതൽ തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ഭോപാൽ: സുപ്രധാന പ്രഖ്യാപനവുമായി മധ്യപ്രദേശ് സർക്കാർ. സംസ്ഥാനത്തെ ആദിവാസികൾക്ക് റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചു നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രഖ്യാപിച്ചിരിക്കുകയാണ്.

നവംബർ ഒന്ന് മുതൽ സംസ്ഥാനത്തെ 89 ആദിവാസി ബ്ലോക്കുകളിൽ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ആദിവാസി നേതാക്കളെ ആദരിക്കാൻ ജബൽപ്പുരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ശിവരാജ് സിംഗ് ഈ പ്രഖ്യാപനം നടത്തിയത്.

‘ജോലി തടസ്സപ്പെടുത്തി ഇനി മുതൽ ആദിവാസികൾ റേഷൻ കടകളിൽ പോകേണ്ടതില്ല. പദ്ധതിയുടെ നടത്തിപ്പിനായി ആദിവാസികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ സർക്കാർ വാടകയ്ക്കെടുക്കും‘ എന്ന് ആദ്ദേഹം പറഞ്ഞു.

മാത്രമല്ല ആദിവാസികൾക്ക് ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയത് ബിജെപി സർക്കാരുകൾ മാത്രമാണെന്നും ചൗഹാൻ വ്യക്തമാക്കി. ആദിവാസികൾക്ക് വേണ്ടി പ്രത്യേക മന്ത്രാലയം രൂപീകരിച്ചത് വാജ്പേയി സർക്കാരിന്റെ കാലത്താണെന്നും കോൺഗ്രസ് ആദിവാസികൾക്കായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുത്തിരുന്നു.

Related Articles

Latest Articles