India

മധ്യപ്രദേശിൽ ക്ഷേത്രം അടിച്ചുതകർത്ത സംഭവം; ഒരാൾ അറസ്റ്റിൽ; പിടിയിലായത് കൊടുംക്രിമിനൽ

ഭോപ്പാൽ: മധ്യപ്രദേശിൽ ശിവ-പാർവ്വതി ക്ഷേത്രവും വീടുകളും അടിച്ചു തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ (One Arrested For Temple Attack In Madhya Pradesh). ബണ്ടി ഉപാധ്യായ എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി മദ്യലഹരിയിൽ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇയാൾ മറ്റെന്തെങ്കിലും ഉദ്ദേശ്യത്തിൽ ചെയ്തതാണോയെന്ന് ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.

ഖന്ദ്വ ജില്ലയിൽ ജനുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുസ്ലീം സമുദായക്കാരുടെ രണ്ട് വീടുകളും ഹിന്ദുക്കൾ താമസിക്കുന്ന ഒരു വീടും തകർത്ത പ്രതി അതേദിവസം തന്നെ സമീപത്തെ ശിവ-പാർവ്വതി ക്ഷേത്രവും തകർത്തിരുന്നു. അതേസമയം ബണ്ടി ഉപാധ്യായ എന്ന പ്രതി നിരവധി ക്രമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പോലീസ് പ്രതികരിച്ചു. ഖന്ദ്വ ജില്ലയിലെ കോദിയ ഹനുമാൻ ക്ഷേത്രത്തിന് സമീപമാണ് സംഭവമുണ്ടായത്. ബണ്ടിക്കെതിരെ 28 കേസുകൾ നിലവിലുണ്ട്.

B4 Admin

Recent Posts

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

23 minutes ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

52 minutes ago

കൊച്ചി ആഡംബര കാറപകടം: 17-കാരന് ജാമ്യം നീതിക്കായി പോരാട്ടം തുടർന്ന ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…

3 hours ago

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

1 day ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

2 days ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

2 days ago