Wednesday, May 15, 2024
spot_img

തപസ്സിരിക്കുന്ന സൂര്യന്‍, എണ്ണ വലിച്ചെടുക്കുന്ന വിഗ്രഹം, അപൂര്‍വ്വം ഈ സൂര്യ ക്ഷേത്രവും ആദിത്യപുരവും!!

തപസ്സിരിക്കുന്ന സൂര്യന്‍, എണ്ണ വലിച്ചെടുക്കുന്ന വിഗ്രഹം, അപൂര്‍വ്വം ഈ സൂര്യ ക്ഷേത്രവും ആദിത്യപുരവും!! | TEMPLE

കേരളത്തിലെ ഒരേയൊരു സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആദിത്യപുരം (Adithyapuram Temple) അറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രമാണ്. ആദ്യ കാലങ്ങളില്‍ ഈ പ്രദേശം രവിമംഗലം എന്നും ഇരവിമംഗലം എന്നുമെല്ലാം അറിയപ്പെട്ടിരുന്ന ഇവിടം സൂര്യ ക്ഷേത്രത്തിന്റെ വരവോടു കൂടിയാണ് ആദിത്യപുരമായി മാറിയതെന്ന് ചരിത്രം പറയുന്നത്. തപസ്സിരിക്കുന്ന രീതിയിലുള്ള അത്യപൂര്‍വ്വമായ പ്രതിഷ്ഠയാണ് ഇവിടെ ശിവന്‍റേതായി ഉള്ളത്. ശംഖും ചക്രവും ഓരോ കൈയിലും മറ്റ് രണ്ടു കൈകള്‍ മടിയില്‍ വച്ച് തപസ് അനുഷ്ഠിക്കുന്ന ഭാവത്തിലുമുള്ള പ്രതിഷ്ഠാ വിഗ്രഹം ശിലയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പടിഞ്ഞാറാണ് വിഗ്രഹത്തിന്‍റെ ദര്‍ശനം.

പ്രപഞ്ച സൃഷ്ടിയുടെ സമയത്ത് മറ്റു ദേവഗണങ്ങളെ അപേക്ഷിച്ച് സൂര്യനു മാത്രമേ പ്രത്യക്ഷ രൂപം ഉണ്ടായിരുന്നുവുള്ളുവെങ്കിലും ശക്തി മറ്റു ദേവങ്ങള്‍ക്കുള്ളത്രയും മാത്രമായിരുന്നു സൂര്യനുണ്ടായിരുന്നത്. ഇതില്‍ പരാതിയുള്ള സൂര്യ ദേവന്‍ അതായത് ആദിത്യന്‍ തപസ്സു ചെയ്യുകയും മഹാമായ പ്രത്യക്ഷപ്പെടുകയും ആറുനാഴിക പുലരുന്നതുവരെ മറ്റ് ദേവീദേവന്മാര്‍ക്കുള്ള ശക്തികൂടി ആദിത്യനുണ്ടാകട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു. ഈ തപസ്സനുഷ്ഠിച്ചു കൊണ്ടിരുന്ന രൂപത്തിലാണ് സൂര്യഭഗവാനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആദിത്യപുരത്ത് സൂര്യദേവനെത്തിയതിനു പിന്നിലും ഒരു കഥയുണ്ട്. ത്രേതാ യു‌ഗം മുതൽക്കേ ഇവിടെ സൂര്യ ദേവന്റെ പ്രതിഷ്ഠ ഉള്ളതായി ഐ‌തിഹ്യങ്ങൾ പറയുന്നുണ്ട്.

എന്നാൽ ക്ഷേത്രത്തി‌ന്റെ പഴക്കം ‌തെളിയിക്കുന്ന തെളിവുകളൊന്നുമില്ല. കാപ്പിക്കാട് മരങ്ങാട്ട് മനയിലെ ഒരു നമ്പൂതിരി കഠിന തപസിലൂടെ സൂര്യ ദേവനെ പ്രസാദിപ്പിച്ചുവെന്നും സൂര്യൻ അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടുവെന്നുമാണ് വിശ്വാസം. അതനുസരിച്ച് സൂര്യ ദേവന്റെ കൽപ്പന പ്രകാരമാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചതും നിത്യ പൂജ നടത്താൻ ആരംഭിച്ചതും. ഈ മനയിലെ ആള്‍ക്കാര്‍ തന്നെ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ ആയിരിക്കണമെന്നാണ് വ്യവസ്ഥ. വൃത്താക‍ൃതിയിലാണ് ക്ഷേത്രത്തിന്റെ ശ്രീകോവില്‍ നിര്‍മ്മിച്ചിരിക്കുന്നത്. നവഗ്രഹ പ്രതിഷ്ഠയില്ലാത്ത ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.

Related Articles

Latest Articles