Monday, May 6, 2024
spot_img

“മുസ്ലീം യുവാക്കൾ നിയമം കയ്യിലെടുക്കുന്ന ദിവസം, ഹിന്ദുക്കൾ ഓടിയൊളിക്കാൻ ബുദ്ധിമുട്ടും”; വീണ്ടും കലാപാഹ്വാനവുമായി ഇസ്ലാം മത പണ്ഡിതൻ

ലക്‌നൗ: വീണ്ടും കലാപാഹ്വാനവുമായി ഇസ്ലാം മത പണ്ഡിതനും, ഇത്തിഹാദ്-ഇ-മില്ലറ്റ് പാർട്ടി നേതാവുമായ മൗലാന തൗഖീർ റാസാ ഖാൻ (Maulana Tauqeer Raza Khan). ഇയാൾ ഹിന്ദുക്കൾക്കെതിരെ പ്രകോപനപരമായ പ്രസംഗമാണ് നടത്തിയത്. ഉത്തർപ്രദേശിലെ ബറേലിയിൽ 20 ലക്ഷത്തോളം വരുന്ന മുസ്ലീങ്ങളുടെ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു തൗഖീർ റാസാ ഖാന്റെ പ്രസ്താവന.

മുസ്ലീങ്ങൾക്ക് സംയമനം നഷ്ടപ്പെടുന്ന ഒരു ദിവസം ഇന്ത്യയിലെ ഹിന്ദുക്കൾ ഓടിയൊളിക്കാൻ ബുദ്ധിമുട്ടുമെന്ന് തൗഖീർ ഭീഷണിപ്പെടുത്തി. നമ്മുടെ മുസ്ലീം യുവാക്കളുടെ ഇടയിലെ രോഷം എനിക്ക് കാണാനാകുന്നുണ്ട്. ഒരു ദിവസം ഈ ദേഷ്യം അതിന്റെ സീമകൾ ലംഘിച്ച് പുറത്ത് വരും. അന്ന് എനിക്ക് പോലും അവരെ നിയന്ത്രിക്കാനാകില്ലെന്നാണ് ഞാൻ കരുതുന്നത്.

എന്നാൽ ഇപ്പോൾ ഞാൻ ഹിന്ദുക്കൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. മുസ്ലീം യുവാക്കൾ നിയമം കയ്യിലെടുക്കാൻ എന്ന് നിർബന്ധിക്കപ്പെടുമോ, അന്ന് ഇന്ത്യയിൽ ഒരിടത്തും നിങ്ങൾക്ക് ഒളിച്ചിരിക്കാൻ ഇടം കാണില്ലെന്നും ഇസ്ലാം മതനേതാവ് ഭീഷണിപ്പെടുത്തി. എന്നാൽ ഇതാദ്യമായല്ല ഇയാൾ ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തുന്നത്. സിഎഎ റദ്ദാക്കിയില്ലെങ്കിൽ രാജ്യത്ത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാകില്ലെന്ന് ഇയാൾ ഒരിക്കൽ ഭീഷണിപ്പെടുത്തിയിരുന്നു. ‘ ഞങ്ങൾ അള്ളാഹുവിനെ പിന്തുടരുന്നവരാണ്. ഞങ്ങൾ എന്ത് പറഞ്ഞാലും അത് നടന്നിരിക്കും. ഇവിടെ രക്തപ്പുഴയുണ്ടാകുമെന്നുമെന്നും’ അയാൾ അന്ന് ഭീഷണി മുഴക്കിയിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ വീണ്ടും കലാപാഹ്വാനം നടത്തുമെന്ന ഭീഷണിയുയർത്തിക്കൊണ്ട് പ്രസംഗം നടത്തിയിരിക്കുന്നത്.

Related Articles

Latest Articles