Madhyamya, a mouthpiece of Jamaat-e-Islami, with a series of articles insulting Ramayana and Thunchathacharya, said that BJP will protest strongly to the Left and Right Fronts when they call the Ramayana as upper class poetry.
തൃശ്ശൂർ: രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന മാധ്യമം പത്രത്തിനെതിരെ വിമർശനവുമായി ബിജെപി. രാമായണ മാസത്തോട് അനുബന്ധിച്ച് മാധ്യമം ദിനപത്രത്തില്‍ രാമനേയും രാമായണത്തേയും, വാല്മീകിയേയും, തുഞ്ചത്ത് ആചാര്യനേയും അപമാനിച്ചും അവഹേളിച്ചും പ്രസിദ്ധീകരിക്കുന്ന ‘രാമായണ സ്വരങ്ങള്‍’ എന്ന പരമ്പര ഹിന്ദുസമൂഹത്തേയും വിശ്വസങ്ങളേയും അവഹേളിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും രാമായണ ഫെസ്റ്റ് കണ്‍വീനറുമായ അഡ്വ. ബി. ഗോപാലകൃഷ്ണന് ചൂണ്ടിക്കാട്ടി.
”രാമായണത്തേയും തുഞ്ചത്ത് ആചാര്യനേയും വാല്മീകിയേയും അപമാനിക്കുന്ന ലേഖന പരമ്പര അപലപനീയമാണ്. ജമാഅത്ത് ഇസ്ലാമിയുടെ മുഖപത്രം നടത്തുന്ന ഈ അധിക്ഷേപം കണ്ടില്ലന്ന് നടിക്കുന്ന സാംസ്കാരിക ബുദ്ധിജീവികള്‍ എല്ലാ കാലയളവിലും സ്വീകരിക്കുന്ന ഹിന്ദുവിരുദ്ധ നിലപാട് തന്നെയാണ് ഇക്കാര്യത്തിലും സ്വീകരിക്കുന്നത്. റംസാന് പുണ്യമാസത്തില്‍ ഖുറാന് എതിരെയായിരുന്നു ഇതുപോലുള്ള അധിക്ഷേപങ്ങളെങ്കില് സാംസ്കാരിക നായകന്മാരും, ഇടതും വലതും ആയ രാഷ്ടീയകക്ഷികളും പല്ലും നഖവും ഉപയോഗിച്ച് രംഗത്ത് വരുമായിരുന്നില്ലേയെന്നും” ഗോപാലകൃഷ്ണന് ചോദിച്ചു.
ശ്രീരാമന് മാനവീകതയുടെ പ്രതീകമാണ്. രാമായണം ദളിത് വിരുദ്ധമാണന്നും സവര്‍ണ്ണ കാവ്യമാണന്നും പറയുന്നതും, ത്രേതായുഗത്തിലെ രാമന് കലിയുഗത്തില്‍ ജനിച്ച ബുദ്ധനെ ചോരനന്ന് വിളിച്ച് അക്ഷേപിച്ചു എന്ന് പരമ്പരയില്‍ എഴുതിയിട്ടുള്ളതും വിവരക്കേടും അപകീര്‍ത്തികരവുമാണ്. തുഞ്ചത്ത് ആചാര്യനെ അവഹേളിച്ചിട്ടും കണ്ടില്ലെന്ന് നടിക്കുന്ന സാംസ്കാരിക നായകന്മാര് കേരളത്തിന് അപമാനമാണ്.
ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഗോപാലകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…
ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…
മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…
ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…
ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…