Featured

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്റെ സ്വത്ത് വിവരം കേട്ടാൽ ഞെട്ടും!

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥിന്റെ പേരിലുള്ളത് 660 കോടി രൂപയുടെ ആസ്തി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചിന്ദ്വാര മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന നകുല്‍ നാഥ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് അമ്പരപ്പിക്കുന്ന സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

വ്യവസായിയും രാഷ്ട്രീയനേതാവുമായ നകുല്‍നാഥിന് 615 കോടിയുടെ ജംഗമസ്വത്താണുള്ളത്. 41.77 കോടി രൂപ മൂല്യംവരുന്ന സ്ഥാവരസ്വത്തുക്കളുമുണ്ട്. ഭാര്യ പ്രിയനാഥിന്റെ പേരില്‍ ആകെ 2.30 കോടിയുടെ സ്വത്തുക്കളുണ്ട്. ഇരുവരുടെയും പേരില്‍ വാഹനങ്ങളില്ല.

896.669 ഗ്രാമിന്റെ സ്വര്‍ണമാണ് നകുല്‍നാഥിന്റെ കൈവശമുള്ളത്. ഇത് സ്വര്‍ണ്ണക്കട്ടികളായാണ് സൂക്ഷിച്ചിരിക്കുന്നത്. 7.630 കിലോഗ്രാം വെള്ളിയും 147.58 കാരറ്റ് മൂല്യമുള്ള വജ്രവും അടക്കം 75.45 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളാണുള്ളത്. ഭാര്യയുടെ കൈവശം 270.322 ഗ്രാം സ്വര്‍ണാഭരണവും 161.84 കാരറ്റ് വജ്രവും അടക്കം 57.62 ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ട്.

admin

Recent Posts

തൃശ്ശൂരിൽ കനത്ത മഴ തുടരുന്നു ! ന​ഗരത്തിലെ ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചു ; 2 മണിക്കൂർ അതീവജാഗ്രത വേണമെന്ന് കളക്ടറുടെ നിർദേശം

തൃശ്ശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ഒന്നര മണിക്കൂറായി മഴ നിർത്താതെ പെയ്യുകയാണ്. അടുത്ത 2 മണിക്കൂർ കൂടി…

49 mins ago

അവയവക്കടത്ത്: പ്രധാന പ്രതി പിടിയിൽ ! മുഖ്യസൂത്രധാരൻ പിടിയിലായത് ഹൈദരാബാദിൽ നിന്ന്

ഹൈദരാബാദ്: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ പ്രധാന പ്രതി പിടിയിൽ. പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഹൈദരാബാദ്…

2 hours ago

സ്വർണ്ണക്കടത്തും പൊട്ടിക്കൽ സംഘങ്ങളും കേരളത്തിന് തലവേദനയാകുന്നു | gold smuggling

സ്വർണ്ണക്കടത്തും പൊട്ടിക്കൽ സംഘങ്ങളും കേരളത്തിന് തലവേദനയാകുന്നു | gold smuggling

2 hours ago

‘കോൺഗ്രസ് സത്യത്തെ അംഗീകരിക്കാൻ കഴിയാത്ത പാർട്ടി! എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചത് തോൽവി ഭയന്ന്’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ദില്ലി: ലോക്‌സഭാ എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചതിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.…

3 hours ago

പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് ഭാരതം കുതിപ്പ് തുടരുന്നു! കണക്കുകൾ നിരത്തി മോദി |INDIA

പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് ഭാരതം കുതിപ്പ് തുടരുന്നു! കണക്കുകൾ നിരത്തി മോദി |INDIA

3 hours ago

‘എക്സിറ്റ് പോൾ ചാനൽസംവാദങ്ങളിലേക്ക് ഞങ്ങളില്ലേ’ ! കോണ്‍ഗ്രസ് പരാജയം മണത്തോ? | exit poll

'എക്സിറ്റ് പോൾ ചാനൽസംവാദങ്ങളിലേക്ക് ഞങ്ങളില്ലേ' ! കോണ്‍ഗ്രസ് പരാജയം മണത്തോ? | exit poll

4 hours ago