Monday, December 15, 2025

എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്ത്; സിപിഎമ്മിന് 12 സീറ്റ്‌ കിട്ടും; നാലാം തീയതി കാണാമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫ​ല​ങ്ങ​ൾ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ക്സി​റ്റ് പോ​ൾ സ​ർ​വേ ന​ട​ത്തി​യ​വ​ർ​ക്ക് ഭ്രാ​ന്താ​ണെ​ന്നും സി​പി​എം വി​ല​യി​രു​ത്ത​ൽ അ​നു​സ​രി​ച്ച് 12 സീ​റ്റ് കി​ട്ടു​മെ​ന്ന​താ​ണ് നി​ഗ​മ​ന​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ഈ ​വി​ല​യി​രു​ത്ത​ലി​ൽ മാ​റ്റ​മി​ല്ല. ബി​ജെ​പി കേ​ര​ള​ത്തി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തും തൃശ്ശൂരും ബി​ജെ​പി ജ​യി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി ജ​യി​ക്കു​മെ​ന്ന് ചി​ല സ​ർ​വേ​ക​ൾ ഉ​ണ്ട​ല്ലോ എ​ന്നും പ​രി​ഹ​സി​ച്ചു. എ​ൽ​ഡി​എ​ഫി​ന് പൂ​ജ്യം, യു​ഡി​എ​ഫി​ന് 20 എ​ന്ന​താ​യി​രു​ന്നു താ​ൻ പ്ര​തീ​ക്ഷി​ച്ച എ​ക്സി​റ്റ് പോ​ൾ‌ സ​ർ​വേ. എ​ന്നാ​ൽ ബി​ജെ​പി​ക്കും കൂ​ടി ഇ​ടം കൊ​ടു​ത്താ​ണ് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ഇ​തി​ലൊ​ന്നും വ​ലി​യ കാ​ര്യ​മി​ല്ല. നാ​ലാം തീ​യ​തി കാ​ണാ​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Related Articles

Latest Articles