ലക്‌നൗ: ഉത്തർപ്രദേശ് മദ്രസാ ബോർഡ് അവരുടെ പാഠ്യപദ്ധതി നവീകരിക്കാനൊരുങ്ങുന്നു. യുപി മദ്രസ ബോർഡ് പ്രസിഡന്റ് ഇഫ്തിഖർ അഹമ്മദ് ജാവേദിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മദ്രസയിലെ സിലബസും പാഠ്യരീതികളും പരിഷ്‌കരിക്കുന്നതിനെ കുറിച്ചാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്. ആധുനിക വിദ്യാഭ്യാസ രീതികൾ മദ്രസ സിലബസിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ശാസ്ത്രീയ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകാൻ തീരുമാനിച്ചത്. പുതുക്കിയ മദ്രസ പാഠ്യപദ്ധതി സർക്കാരുമായി പങ്കുവയ്‌ക്കുമെന്നും മദ്രസ ബോർഡ് അറിയിച്ചു.
‘ദീനി തലീം’ എന്നതിനൊപ്പം ആധുനിക വിദ്യാഭ്യാസം കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് മദ്രസ ബോർഡിന്റെ വിലയിരുത്തൽ. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾക്ക് അനുസൃതമായാണ് പുതിയ നീക്കം. ശാസ്ത്ര-സാങ്കേതിക വിദ്യകളും ഇതുപ്രകാരം കുട്ടികളെ മദ്രസയിൽ നിന്ന് പഠിപ്പിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ, വിദ്യാർത്ഥികളുടെ ഒരു കയ്യിൽ ഖുർആനും മറുകയ്യിൽ ലാപ്ടോപ്പും ഉണ്ടായിരിക്കണം. പരമ്പരാഗതമായ പഠന രീതികൾക്കൊപ്പം മദ്രസ വിദ്യാഭ്യാസം ആധുനികവത്കരിക്കുക എന്ന നിലപാടാണ് തങ്ങളുടേതെന്നും മദ്രസ ബോർഡ് അംഗങ്ങൾ വ്യക്തമാക്കി. മദ്രസകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ നിലവാരം ഉയർത്താനും തീരുമാനമായിട്ടുണ്ട്. മദ്രസ സിലബസിൽ പുതിയതായി ഉൾപ്പെടുത്തേണ്ട വിഷയങ്ങളെക്കുറിച്ച് സബ്ജക്ട് സ്പെഷ്യലിസ്റ്റുകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും ഇഫ്തിഖർ അഹമ്മദ് ജാവേദ് പറഞ്ഞു.
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…