നെയ്യാറ്റിൻകര: ഭൂമിക കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ശ്രീ ശ്യാമപ്രസാദ് കോട്ടുകാൽ എഴുതിയ കടൽ ഗർജ്ജനങ്ങൾ എന്ന കവിതാസമാഹാരം നെയ്യാറ്റിൻകര സുഗതസ്മൃതി തണലിടത്തിൽ വച്ച് പ്രകാശനം ചെയ്തു. ശ്രീമതി ശാന്തകുമാരി കീഴാറൂരിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം കവിയും അധ്യാപകനുമായ ശ്രീ കോട്ടുകാൽ എം.എസ്. ജയരാജ് ഉദ്ഘാടനം ചെയ്തു. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ കവി കരിക്കകം ശ്രീകുമാറിന് നൽകിക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്തു.
ശ്രീ.കുമാർ സംയോഗി പുസ്തകം അവതരിപ്പിച്ചു. സർവ്വശ്രീ ഗിരീഷ് കളത്തറ, മണികണ്ഠൻ മണലൂർ, അശോക് ദേവദാരു, വെള്ളായണി അശോക് കുമാർ,അജയൻ അരുവിപ്പുറം, കുളത്തൂർ സുനിൽ, തണൽവേദി ഉണ്ണികൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.ശ്രീ.ശ്യാമപ്രസാദ് കോട്ടുകാൽ മറുമൊഴി രേഖപ്പെടുത്തി. യോഗത്തിൽ സർവ്വശ്രീ തലയൽ മനോഹരൻ നായർ, സതീഷ് ചന്ദ്രകുമാർ പെരുമ്പഴുതൂർ, ഡോക്ടർ ചന്ദ്രു കാർത്തിക, രതീഷ് ചന്ദ്രൻ മാരായമുട്ടം, അരുമാനൂർ രതി കുമാർ,പ്രജിൻപ്രഭ, എ.കെ. അരുവിപ്പുറം, രാജേന്ദ്രൻ നെല്ലിമൂട്, പ്രദീപ് തൃപ്പരപ്പ്, ആമച്ചൽ ഹമീദ്, മധു വണ്ടന്നൂർ, ജഗദീഷ്,ജ്യോതികുമാർ കഴിവൂർ, നീതു.യു.വി, അജി അരംഗമുകൾ ആർദ്ര അരുവിപ്പുറം തുടങ്ങിയവർ പങ്കെടുത്തു. തുടർന്നു നടന്ന കവിയരങ്ങിലും നിരവധി പേർ കവിതകൾ അവതരിപ്പിച്ചു.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…