എരുമേലി: മെയ് 14 മുതൽ ആലുവ ശിവരാത്രി മണൽപ്പുറത്തു നടക്കുന്ന ശ്രീമത് സമീക്ഷ്യ സമ്പൂർണ മഹാകുബേര യാഗത്തിനായുള്ള കോട്ടയം ജില്ലയിലെ സ്വാഗത സംഘം രൂപീകരിച്ചു. കുബേരയാഗത്തിന്റെ യജ്ഞാചാര്യൻ ബ്രഹ്മശ്രീ തന്ത്രി മുഖ്യൻ ശ്രീരംഗം സരുൺ മോഹൻ എരുമേലി എൻ എസ് എസ് കാര്യാലയത്തിൽ നടന്ന സ്വാഗത സംഘ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സുകുമാർ സുഖാജ്ഞലി, സന്തോഷ് നാണു, മനോജ് വെണ്ണിക്കുളം, രഘു ഇടക്കുളം തുടങ്ങിയവർ സംസാരിച്ചു.അനിയൻ എരുമേലിയാണ് മഹാകുബേര യാഗം കോട്ടയം ജില്ലാ സ്വാഗത സംഘം ജനറൽ കൺവീനർ. ജോയ്ന്റ് കൺവീനർ ആയി ഗോപകുമാർ പുല്ലാടിനെ തെരെഞ്ഞെടുത്തു.
സജിനി എം ജി തിരുവല്ല, അനൂപ്, രാധാകൃഷ്ണൻ, റ്റി എസ് ബിജു, സായ് വെങ്കിടേഷ്, സൈനേഷ്, മനു, രാമചന്ദ്രൻ, ശ്രീദേവി, ശ്രീകല തുടങ്ങി യാഗത്തിന്റെ നടത്തിപ്പിനായി നിരവധി പേരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. 700 വർഷങ്ങൾക്കു ശേഷമാണ് കേരളത്തിൽ സമ്പൂർണ മഹാ കുബേര യാഗം നടക്കുന്നത്. യാഗത്തിനായുള്ള ഭദ്ര ദീപ പ്രയാണം മെയ് 13 ന് രാവിലെ തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിക്കും. പാലക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആചാര്യശ്രേഷ്ഠ മീനു കൃഷ്ണ കാര്യ ദർശിയായുള്ള സുഖാജ്ഞലി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ശ്രീമത് സമീക്ഷ്യ സമ്പൂർണ മഹാകുബേര യാഗം നടക്കുന്നത്. മറ്റു ജില്ലകളിലെ സ്വാഗത സംഘ രൂപീകരണം ഉടൻ പൂർത്തിയാക്കും.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…