India

മഹാകുംഭമേള !! ആഘോഷത്തിനുമപ്പുറം സാമ്പത്തിക സുനാമിയാണെന്ന് വിദഗ്ദർ ; പ്രതീക്ഷിക്കുന്നത് 2 ലക്ഷം മുതൽ 3 ലക്ഷം കോടി വരെ വരുമാനം

മഹാകുംഭ മേളയുടെ തിരക്കിലാണ് പ്രയാഗ്‌രാജ്. ദിനവും കോടിക്കണക്കിന് ആളുകളാണ് കുംഭമേളാ വേദി സന്ദർശിക്കുന്നത്. 45 ദിവസം നീണ്ട കുംഭമേളയിൽ പങ്കെടുക്കാൻ സ്വദേശികളും വിദേശികളും ഉൾപ്പെടെയാണ് പ്രയാഗ്‌രാജിൽ എത്തിയിരിക്കുന്നത്. ദിവസങ്ങളോളം ഇവിടെ തങ്ങുന്ന ഇവർ നമ്മുടെ ഖജാനാവിലേക്ക് എത്തിക്കുന്നത് നമുക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറത്തുള്ള തുകയാണ്. അതുകൊണ്ട് തന്നെ കുംഭമേളയെ സാമ്പത്തിക സുനാമി എന്നാണ് സാമ്പത്തിക വിദഗ്ധർ വിശേഷിപ്പിക്കുന്നത്. സാമ്പത്തിക നേട്ടത്തിന് പുറമെ കുംഭമേളയോട് അനുബന്ധിച്ചുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി യുപി സർക്കാർ 5500 കോടി രൂപയാണ് അനുവദിച്ചത്. ഇത് പൂർണമായി ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ദീർഘകാലത്തേയ്ക്ക് ഗുണം ചെയ്യുന്നതാണ് ഈ നവീകരണം.

2013 ൽ കുംഭമേളയിൽ നിന്നും 12,000 കോടി രൂപയുടെ വരുമാനം ആയിരുന്നു നമ്മുടെ രാജ്യത്തിന് ലഭിച്ചത്. 2019 ൽ നടന്ന അർദ്ധ കുംഭമേളയിൽ വരുമാനം 1.2 ലക്ഷം കോടി രൂപയായി ഉയർന്നു. ഇക്കുറി 2 ലക്ഷം മുതൽ 3 ലക്ഷം കോടി രൂപവരെ വരുമാനം ആയിരിക്കും ലഭിക്കുക. 400 മുതൽ 450 മില്യൺ ആളുകൾ ഇവിടെ എത്തുന്നുവെന്നാണ് ഏകദേശ കണക്ക്. ഇവർ ഓരോരുത്തരും ഓരോ ദിവസവും 600 മുതൽ 750 രൂപവരെ വിവിധ ആവശ്യങ്ങൾക്കായി ഇവിടെ ചിലവഴിക്കുന്നുണ്ട്. ഇതെല്ലാം നേരെ എത്തുന്നത് സർക്കാരിന്റെ പണപ്പെട്ടിയിലേക്ക് ആണ്.

2019 ലെ അർദ്ധകുംഭമേളയിൽ പരസ്യത്തിലൂടെയും സ്‌പോൺസർഷിപ്പിലൂടെയും 2000 കോടി രൂപയുടെ നേട്ടം ആയിരുന്നു ഉണ്ടായത്. ഇത് ഇക്കുറി മൂവായിരം കടക്കും. ഒന്നരമാസം കൊണ്ട് ഇത്രയേറെ നേട്ടം ഉണ്ടാകുന്നത് എന്നുകൂടി ആലോചിക്കണം.

കുംഭമേള ആരംഭിക്കുമ്പോൾ തന്നെ പ്രയാഗ്‌രാജിലെ ഹോട്ടലുകൾ നിറയും. ആളുകൾ താമസത്തിന് വേണ്ടി നൽകുന്ന പണം മാത്രം 15,000 കോടി കടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് പുറമേ സർക്കാർ സജ്ജീകരിച്ചിട്ടുള്ള താമസ സ്ഥലങ്ങളിലും ആളുകളെ കൊണ്ട് നിറയും. ഇവിടെ നിന്നുമുള്ള വരുമാനം ആകട്ടെ 10,000 കോടി കടക്കും. തീർത്ഥാടകർ ഭക്ഷണം കഴിക്കുന്നതുവഴി മാത്രം 5000 കോടി രൂപയുടെ നേട്ടമാണ് ഉണ്ടാകുന്നത്.

കുംഭമേളയോട് അനുബന്ധിച്ച് നിരവധി സ്‌പെഷ്യൽ ട്രെയിൻ, ബസ്, വിമാന സർവ്വീസുകളാണ് ആരംഭിച്ചിട്ടുള്ളത്. ഇതുവഴിയും സർക്കാരിന് വന്ന് ചേരുന്നുണ്ട് കോടികളുടെ വരുമാനം. ഇക്കുറി 1500 സ്‌പെഷ്യൽ ട്രെയിൻസർവ്വീസ് ആണ് ഉള്ളത്. ഇതുവഴി മാത്രം 20,000 കോടി രൂപയുടെ വരുമാനം ഉണ്ടാകും. ബസ് സർവ്വീസുകൾ വഴി മാത്രം 12,000 കോടിയുടെ നേട്ടം ഉണ്ടാകും. ലോക്കൽ ടാക്‌സി, റിക്ഷാ സർവ്വീസിൽ നിന്നും 4000 കോടി രൂപയാണ് ലഭിക്കുക.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

8 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

11 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

12 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

12 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

12 hours ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

12 hours ago