പ്രതീകാത്മക ചിത്രം
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പോലീസ് ഉദ്യോഗസ്ഥൻ തോക്കിൻ മുനയിൽ നിർത്തി യാചകയെ ബലാത്സംഗം ചെയ്തു. ലാഹോറിലെ ഷഫീഖ്ബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പോലീസുകാരന്റെ അതിക്രമ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പ്രതിയായ ഷഫീഖ്ബാദ് പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൾ അംജാദിനെതിരെ കേസെടുത്തു. ഇയാളെ സസ്‌പെൻഡ് ചെയ്തതായും വിവരമുണ്ട്.
രാത്രി ഡ്യൂട്ടിയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വഴിയരികിൽ വയോധിക ഭിക്ഷ യാജിക്കുന്നത് അംജാദിന്റെ ശ്രദ്ധയിൽപ്പെട്ടത്. യാചകയെ കണ്ടതോടെ ഇയാൾ മോട്ടോർബൈക്ക് വഴിയരികിൽ നിർത്തുകയും റോഡിൽ ആരുമില്ലെന്ന് കണ്ടതോടെ യാചകയെ വലിച്ചിഴച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ട്‌പോയി തോക്ക് ചൂണ്ടി ഉപദ്രവിക്കുകയായിരുന്നു.
സംഭവ സമയം റോഡിലൂടെ പോയവർ സ്ത്രീയുടെ ശബ്ദംകേട്ടു. തുടർന്ന് വാഹനം നിർത്തി കരച്ചിൽ കേട്ട ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. ഈ സമയം യാചകയെ ഇയാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നതാണ് ഇവർ കണ്ടത്. ഇതോടെ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയായിരുന്നു.
ഇത് കണ്ടതോടെ അംജദ് ആളുകളെ തന്റെ ഷൂസ് ഉപയോഗിച്ച് അടിക്കുകയും തോക്ക് ചൂണ്ടി ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ അവശനിലയിൽ ആയ യാചകയെ രക്ഷിക്കാൻ കൂട്ടത്തിലുണ്ടായിരുന്ന ഒരു യുവാവ് ശ്രമിച്ചു. ഈ യുവാവിന്റെ കാലിലേക്ക് അംജദ് വെടിയുതിർക്കുകയും അതിവേഗം ഇവിടെ നിന്നും വാഹനത്തിൽ രക്ഷപ്പെടുകയും ചെയ്തു
പകർത്തിയ ദൃശ്യങ്ങൾ യുവാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ചാലയിലെ രണ്ടുകോടിയുടെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണം. ബിസിനസ് വൈരാഗ്യവും വിശ്വാസവഞ്ചനയും ഒത്തുചേർന്ന കവർച്ചയുടെ ചുരുളഴിച്ചത് പൊലീസിന്റെ അതിവിദഗ്ധമായ…
സഹകരണ മേഖലയ്ക്ക് പുതിയ ഉണർവേകി മഹാരാഷ്ട്രയിലെ പൂനെയിൽ രണ്ട് സുപ്രധാന പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ.…
ഭാരതീയ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരനായ യുവവിപ്ലവകാരികളിലൊരാളായ കർത്താർ സിംഗ് സരാഭയുടെ രക്തസാക്ഷിത്വ ദിനമാണ് നവംബർ 16. വെറും 19 വയസ്സുള്ളപ്പോൾ…
ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…
ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…
മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…