66 കോടിയിലധികം ഭക്തരുടെ സമ്മേളനത്തിന് സാക്ഷ്യം വഹിച്ച സുസംഘടിതവുമായ നിർവ്വഹണത്തോടെ 2025ലെ മഹാകുംഭമേള പുതു ചരിത്രമാണ് എഴുതി ചേർത്തത്.
പ്രയാഗ്‌രാജിലെ ത്രിവേണി സംഗമ തീരത്ത് നടന്ന ഈ മഹാകുംഭം ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ഭക്ത ജനങ്ങളെയും ആകർഷിച്ചു.
ഭക്തസാഗരത്തിന് നടുവിൽ പലരും തങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്ന് കൂട്ടം തെറ്റി വേർപിരിഞ്ഞു. എന്നിരുന്നാലും, യോഗി സർക്കാരിൻ്റെ പരിശ്രമത്തിലൂടെ വേർപിരിഞ്ഞ 54,357 വ്യക്തികളെ അവരുടെ കുടുംബങ്ങളുമായി വിജയകരമായി വീണ്ടും ഒന്നിച്ചു ചേർത്തു. ഇവരിൽ കൂടുതലും സ്ത്രീകളായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള ഭക്തരെ അവരുടെ കുടുംബങ്ങളുമായി കൂട്ടിയിണക്കുന്നതിൽ പോലീസും നിർണായക പങ്ക് വഹിച്ചു. ഡിജിറ്റൽ ഖോയ പായ സംരംഭമാണ് ഇവിടെ നിർണായകമായത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിൽ 10 ഡിജിറ്റൽ ഖോയ പായ കേന്ദ്രങ്ങളാണ് കുംഭമേളാ നഗരിയിൽ പ്രവർത്തിച്ചിരുന്നത്. ഈ കേന്ദ്രങ്ങളിൽ അത്യാധുനിക AI- അടിസ്ഥാനമാക്കിയുള്ള മുഖം തിരിച്ചറിയൽ സംവിധാനങ്ങൾ, മെഷീൻ ലേണിംഗ്, ബഹുഭാഷാ പിന്തുണ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭാരത് സേവാ കേന്ദ്രവും ഹേമവതി നന്ദൻ ബഹുഗുണ സ്മൃതി സമിതിയും പദ്ധതിയുമായി കൈകോർത്തു.
വേർപിരിഞ്ഞ വ്യക്തികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുന്നതിലും അവർ സുരക്ഷിതമായി തിരിച്ചെത്തുന്നത് വരെ തുടർച്ചയായി ട്രാക്ക് ചെയ്യുന്നതിലും ഖോയ പായ കേന്ദ്രങ്ങൾ വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞു

