Friday, December 12, 2025

ആരു നീ ആരു നീ എൻ ഹൃദയദേവതേ..എൻ‌മനോവാടിയിൽ പൂവണിഞ്ഞ ചാരുതേ…സമൂഹ മാദ്ധ്യമങ്ങളിൽ താരമായി കുംഭമേളയിലെ മോണോലിസ

പ്രയാ​ഗ്‍‌രാജ് : 12 വ‍ർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയുടെ തിരക്കിലാണ് ഉത്തർപ്രദേശിലെ പ്രയാ​ഗ്‍രാജ്. ലക്ഷകണക്കിന് സന്യാസിമാരും ഋഷിമാരും വിദേശികളും അടക്കം കോടിക്കണക്കിനാളുകളാണ് സംഗമത്തിൽ പങ്കെടുക്കാൻ എത്തുന്നത്. ഈ വർഷം ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള നടക്കുന്നത്. മഹാകുംഭമേളയ്ക്കായി ഒരു താൽക്കാലിക നഗരം തന്നെ യോഗി ആദിത്യനാഥ്‌ നേതൃത്വം നൽകുന്ന ഉത്തർപ്രദേശ് സർക്കാർ സൃഷ്ടിച്ചു.

പ്രയാഗ് രാജിൽ നിന്ന് വാർത്തകളാണ് ദിവസവും എത്തുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു പെൺകുട്ടിയുടെ വാർത്തയാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഇൻഡോറിൽ നിന്നുള്ള ഒരു പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇരുണ്ടനിറവും ചാരക്കണ്ണുകളുമുള്ള ഒരു സുന്ദരിയാണ് ആ വൈറൽ താരം. മൊണാലിസയെന്നാണ് യുവതിയെ അറിയപ്പെടുന്നത്. കുംഭമേളയ്ക്കിടയില്‍ മുത്തുമാലകളും രുദ്രാക്ഷമാലകളും വിൽക്കുകയാണ് ഈ യുവതി. ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് മൊണാലിസയും താരമായത്.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ആരെയും ആകര്‍ഷിക്കുന്ന ചിരിയാണെന്നാണ് എല്ലാവരും കമന്റ് ഇട്ടത്. പണമുള്ള വീട്ടിലെ അംഗമായിരുന്നെങ്കില്‍ ഈ പെണ്‍കുട്ടി സിനിമയിലെത്തിയേനെ എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന്.

Related Articles

Latest Articles