India

കീറാമുട്ടിയായി വിദർഭ മേഖലയിലെ സീറ്റുകൾ ; മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ കുഴഞ്ഞ് മഹാ വികാസ് അഘാഡി

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ മഹാ വികാസ് അഘാഡിയിലെ തർക്കം മുറകുന്നു. കഴിഞ്ഞ ദിവസം മുംബൈ ട്രിഡൻ്റ് ഹോട്ടലിൽ ചേർന്ന ഒമ്പത് മണിക്കൂർ നീണ്ടുനിന്ന ചർച്ചയിലും സീറ്റുകൾ സംബന്ധിച്ച ധാരണയിലെത്താൻ മുന്നണിക്ക് കഴിഞ്ഞിരുന്നില്ല. വിദർഭ മേഖലയിലെ സീറ്റുകളാണ് മുന്നണിക്ക് മുന്നിൽ കീറാമുട്ടിയായി നിൽക്കുന്നത്. ഇതിനിടെ മുന്നണിയിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കാന്‍ കോൺഗ്രസ്, ശിവസേനാ (യുബിടി) നേതാക്കൾ ശരദ് പവാറിൻ്റെ ഇടപെടൽ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. തർക്കം പരിഹരിക്കാൻ ശരദ് പവാറിനോട് മധ്യസ്ഥം വഹിക്കാൻ ആവശ്യപ്പെട്ടതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന അവർ പരമ്പരാഗതമായി മത്സരിച്ച് വന്നിരുന്ന രംതെക്, അമരാവതി സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകിയിരുന്നു. അതിന് പകരമായി വിദർഭ മേഖലയിൽ ശിവസേന (യുബിടി) കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നതാണ് മഹാ വികാസ് അഘാഡിയിലെ പ്രതിസന്ധിയുടെ പ്രധാനകാരണം. വിദർഭ മേഖലയിൽ 12 സീറ്റുകളാണ് ശിവസേന (യുബിടി) ആവശ്യപ്പെടുന്നത്. ഈ പന്ത്രണ്ട് സീറ്റുകളിലും മഹാ വികാസ് അഘാഡിക്ക് നിലവിൽ എംഎൽഎമാർ ഇല്ലെന്നതാണ് തങ്ങളുടെ ആവശ്യത്തിന് ന്യായമായി ശിവസേന (യുബിടി) ചൂണ്ടിക്കാണിക്കുന്നത്. ഈ പന്ത്രണ്ട് സീറ്റുകളിൽ അവകാശവാദം ഉന്നയിക്കുന്നതിന് പുറമെ ശിവസേന (യുബിടി) സ്ഥാനാർത്ഥിയെ ഏകദേശം നിശ്ചയിച്ച നാസിക് വെസ്റ്റ് സീറ്റും കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. സുധാകർ ബദ്ഗുജാറിനെ നാസിക് വെസ്റ്റിൽ മത്സരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശിവസേന (യുബിടി). കോൺഗ്രസ് അധ്യക്ഷൻ നാനെ പടോളയെ ഇവിടെ നിന്ന് മത്സരിപ്പിക്കാനാണ് കോൺഗ്രസ് നാസിക് വെസ്റ്റിനായി വാദിക്കുന്നത്.

B4 Admin

Recent Posts

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…

4 hours ago

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

4 hours ago

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കി. ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയ ശ്രീനഗറിലെ വീട് എന്‍.ഐ.എ കണ്ടുകെട്ടി. വീട് ഒളിത്താവളമായി നല്‍കിയത് ഗുലാം മുഹമ്മദ് മിര്‍

ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…

5 hours ago

13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത്ഭുതം. അമേരിക്കയിലെ പാര്‍ക്കില്‍ നിന്ന് 6.03 കാരറ്റുള്ള അപൂര്‍വ്വ മഞ്ഞ ഡയമണ്ട് കണ്ടെത്തി ജം ഹണ്ടര്‍

അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…

5 hours ago

ലോകത്തെ ഞെട്ടിച്ച പ്രതിസന്ധി. 8300 കോടി ഡോളറിന്റെ ആയുധബലമുള്ള സൗദി സൈന്യം ഹൂതികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് എന്തു കൊണ്ടാണ്?

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…

5 hours ago

ആസാമില്‍ വന്‍ ലഹരിവേട്ട. 10 കോടി രൂപ വിലമതിക്കുന്ന 40,000 യാബ ടാബ്ലറ്റുകളുമായി ഒരാള്‍ അറസ്റ്റില്‍

കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…

6 hours ago