Spirituality

മഹാനവമിയുടെ നിറവിൽ ഭക്തർ: ദുര്‍ഗാ ദേവീ ഭക്തര്‍ ആഘോഷിക്കുന്ന ദിനം, പ്രധാന ചടങ്ങ് കുമാരി പൂജ

ഇന്ന് മഹാനവമി.നവരാത്രി ഉത്സവത്തോടനുബന്ധിച്ച് വിജയ ദശമിയുടെ തലേദിവസമാണ് മഹാ നവമി. രാജ്യമെമ്പാടുമുള്ള ദുര്‍ഗാ ദേവീ ഭക്തര്‍ ആഘോഷിക്കുന്ന ദിനമാണ് മഹാനവമി. മഹാനവമി പൂജ മറ്റ് ആരാധനാ ദിവസങ്ങളെപ്പോലെ തന്നെ പ്രാര്‍ത്ഥനകളോടെ ആരംഭിക്കും. മഹാ നവമി ദിനത്തില്‍ പിങ്ക് നിറമുള്ള പൂക്കള്‍ ദേവിയ്ക്ക് സമര്‍പ്പിക്കുകയും ഭക്തര്‍ പിങ്ക് വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നു.

കന്യാപൂജനം അഥവാ കുമാരി പൂജ ഈ ദിവസം വളരെ പ്രാധാന്യമര്‍ഹിക്കുന്ന പൂജയാണ്. 8-9 വയസ്സ് പ്രായമുള്ള ഒന്‍പത് പെണ്‍കുട്ടികളെ പൂജാ വേദിയിലേക്ക് ക്ഷണിക്കുകയും അവരുടെ പാദങ്ങള്‍ കഴുകുകയും ചെയ്യുന്നു. ഈ കന്യാപൂജ ദുര്‍ഗ്ഗയുടെ 9 രൂപങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. നവമി ഹോമത്തോടെയാണ് നവമി പൂജയുടെ അവസാനം.

ഹിന്ദു പഞ്ചാംഗ പ്രകാരം, 5 നവരാത്രികളുണ്ട്. ചൈത്രം, ആഷാഢം, അശ്വിന്‍, പൗഷ്, മാഗ് എന്നിങ്ങനെയാണ് അഞ്ച് നവരാത്രികള്‍. ഈ അഞ്ച് നവരാത്രികളില്‍ അശ്വിന്‍ നവരാത്രിയ്ക്കാണ് ഏറ്റവും പ്രാധാന്യം. ഇതാണ് വ്യാപകമായി ആഘോഷിക്കാറുള്ളത്. അശ്വിന്‍ നവരാത്രി ശാരദീയ നവരാത്രി അല്ലെങ്കില്‍ ദുര്‍ഗ്ഗ പൂജ എന്നും അറിയപ്പെടുന്നു. ഒന്‍പത് അവതാരങ്ങള്‍ അല്ലെങ്കില്‍ ‘ശക്തി’യുടെ രൂപങ്ങളാണ് നവരാത്രിയില്‍ ഭക്തര്‍ ആരാധിക്കുന്നത്.

ദുര്‍ഗ്ഗാ ദേവിയുടെയും പാര്‍വതിയുടെയും 9 രൂപങ്ങളാണ് ഈ ദിവസങ്ങളില്‍ ആഘോഷിക്കുന്നത്. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദര്‍ഘണ്ട, കൂശ്മാണ്ട, സ്‌കന്ദമാതാ, കാത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവയാണ് ഒന്‍പത് അവതാരങ്ങള്‍. അങ്ങനെ, 9 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവകാലത്ത് ഓരോ ദിവസവും ദുര്‍ഗയുടെ ഓരോ രൂപമാണ് പൂജിക്കുന്നത്.

മഹാശക്തിയുടെ പരമോന്നത രൂപമായ മാ സിദ്ധിധാത്രിയെ ആരാധിക്കുന്ന ദിവസമാണ് മഹാ നവമി. മഹിഷാസുരന്‍ എന്ന രാക്ഷസന്റെ സംഹാരിയായ മഹിഷാസുരമര്‍ദിനിയായാണ് സിദ്ധിധാത്രി ആരാധിക്കപ്പെടുന്നത്. ഹിന്ദു പുരാണം അനുസരിച്ച്, മഹിഷാസുരന്‍ എന്ന അസുര രാജാവ്, ത്രിലോകങ്ങളും അതായത്, ഭൂമി, സ്വര്‍ഗം, നരകം എന്നിവ ആക്രമിച്ചു. ഈ അസുരനെ തോല്‍പ്പിക്കാനായി ബ്രഹ്മാവും വിഷ്ണുവും ശിവനും അവരുടെ ശക്തി കൂട്ടിയോജിപ്പിച്ച് ദുര്‍ഗാദേവിയെ സൃഷ്ടിച്ചുവെന്നാണ് വിശ്വാസം.

ദേവിയുടെ ഈ അവതാരം വളരെ ശക്തിയുള്ള അവതാരമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ മഹാ നവമി പൂജയ്ക്കും വളരെ വലിയ പ്രാധാന്യമാണുള്ളത്. ഈ ദിവസം നടത്തുന്ന പൂജ ഉത്സവത്തിന്റെ മറ്റ് 8 ദിവസങ്ങളിലും നടത്തുന്ന പൂജയ്ക്ക് സമാനമാണ്.

admin

Recent Posts

സിദ്ധാ‍ർഥന്റെ മരണകാരണത്തിൽ വ്യക്തത വരുത്താൻ ദില്ലി എയിംസിൽ നിന്നും വിദഗ്ധോപദേശം തേടി സിബിഐ ; പ്രതികളുടെ ജാമ്യഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാ‍ർഥന്റെ മരണകാരണത്തിൽ വ്യക്തത വരുത്താൻ സിബിഐ അന്വേഷണം സംഘം ദില്ലി എയിംസിൽ നിന്നും വിദ​ഗ്ധോപദേശം…

39 mins ago

പത്താമത് ചട്ടമ്പിസ്വാമി – ശ്രീനാരായണഗുരു പ്രഥമസംഗമ സ്മൃതി പുരസ്കാരം ആചാര്യശ്രീ കെ. ആർ മനോജിന്; അണിയൂർ ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിച്ചു

ചെമ്പഴന്തി: പത്താമത് ചട്ടമ്പിസ്വാമി - ശ്രീനാരായണഗുരു പ്രഥമസംഗമ സ്മൃതി പുരസ്കാരം ആചാര്യശ്രീ കെ. ആർ മനോജിന്. അണിയൂർ ശ്രീ ദുർഗ്ഗാഭഗവതി…

50 mins ago

ഇന്ത്യയിൽ മതന്യുനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു എന്ന വാദത്തിന് തിരിച്ചടി

1950 മുതൽ 2015 വരെ യുള്ള കണക്കുകളിൽ നടത്തിയ പഠന റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത് ! POPULATION STUDY

1 hour ago

ഇനി വേണ്ടത് 24 ലക്ഷം !മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പതിനാറു വയസുകാരി സുമനസുകളുടെ സഹായം തേടുന്നു

മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പതിനാറു വയസുകാരി സുമനസുകളുടെ സഹായം തേടുന്നു. തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ കാക്കമൂല,കുളത്തിൻകര പുത്തൻവീട്ടിൽ അഞ്ജലി…

1 hour ago