mahayanjam
തിരുവനന്തപുരം: ഒരു അശ്വമേധയാഗത്തിന് തുല്യമെന്ന് ശാസ്ത്രങ്ങളിൽ ഉദ്‌ഘോഷിക്കപ്പെടുന്ന ശതചണ്ഡികാമഹായജ്ഞത്തിന് ഇന്ന് നാലാം നാൾ. ലോകക്ഷേമത്തിനും, പ്രകൃതി ക്ഷോഭം മഹാമാരി തുടങ്ങിയവയിൽ നിന്നുള്ള മോചനത്തിനും, അഭിവ്യദ്ധിക്കും, ഐശ്വര്യത്തിനും സർവ്വോപരി സനാതനധർമ്മ മാർഗത്തിന്റെ ആചാരണത്തിനും ലോകമാതാവായ ചണ്ഡികാ ദുർഗ്ഗാ പരമേശ്വരിയുടെ അനുഗ്രഹത്തിനായി ശ്രീ ജ്ഞാനാംബികാ റിസെർച്ച് ഫൌണ്ടേഷൻ ഫോർ വേദിക് ലിവിങ്ങിന്റെ ആഭിമുഖ്യത്തിലാണ് ശതചണ്ഡികാ യാഗം നടക്കുന്നത്. ഒക്ടോബർ 02ന് ആരംഭിച്ച ശതചണ്ഡികാ യാഗം 09 വരെയാണ് നടക്കുക.
ഇന്ന് രാവിലെ 7 മണിക്ക് ചണ്ഡികാദുർഗ്ഗാ പരമേശ്വരീപൂജ നടന്നു. 7.30ക്ക് ലളിതാസഹസ്ര നാമപാരായണം നടന്നു. 9 മണിക്ക് പതിവ് പോലെ ദേവീമാഹാത്മ്യപാരായണവും. 12.30 ന് ദീപാരാധനയും. 3 മണിക്ക് വേദപാരായനാവും നടക്കുന്നതാണ്. കൂടാതെ 6.30ന് ദേവീമാഹാത്മ്യപാരായണം രാത്രി 9 ന് ദീപാരാധന. എന്നിങ്ങനെയാണ് ഇന്നത്തെ പരിപാടികൾ. കൂടാതെ ഇന്ന് വൈകുന്നേരം സംഗീത ആരാധനയും നടക്കും.
ദേവീ മാഹാത്മ്യത്തിലെ 700 മഹാമന്ത്രങ്ങളും നൂറ് ആവർത്തി പാരായണം ചെയ്ത് മുഴുവൻ മന്ത്രങ്ങളും തിലമിശ്രിത ശർക്കരപ്പായസ്സം, നെയ്യ്, പൊരി എള്ള്, തുടങ്ങിയ ദ്രവ്യങ്ങളാൽ ഹോമം ചെയ്ത് പരിവാര ദേവതകൾക്ക് ബലി സമർപ്പണം ചെയ്യുന്നതാണ് ചണ്ഡികാ മഹായജ്‌ഞം. ഒരു അശ്വമേധയാഗത്തിന് തുല്യമെന്നാണ് ശതചണ്ഡികാ യാഗത്തെ ശാസ്ത്രങ്ങളിൽ ഉദ്‌ഘോഷിക്കപ്പെടുന്നത്
ഇതിനോടനുബന്ധിച്ചുള്ള ദേവീമാഹാത്മ്യ പാരായണം 07 വരെ തിരുവനന്തപുരം ശൃംഗേരിമഠത്തിലും, ചണ്ഡികാ ഹോമം എട്ടാം തീയതി ഭജനപ്പുര പാലസിലുമാണ് നടക്കുക. തുടർന്ന് ഒക്ടോബർ 9 ന് ശൃംഗേരി മഠത്തിൽ ശ്രീചക്ര പൂജയും ലക്ഷാർച്ചനയും നടക്കും.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…