മുംബൈ : മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന ബാരാമതി മണ്ഡലത്തിൽ എതിരാളിയായി പവാര്‍ കുടുംബത്തിലെ അംഗത്തെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിലൂടെ ശരദ് പവാര്‍ കുടുംബത്തിനുള്ളിലും ഭിന്നതയുണ്ടാക്കിയെന്ന് തുറന്നടിച്ച് എന്‍സിപി നേതാവ് അജിത് പവാര്‍. ബാരാമതിയില്‍ പത്രിക സമര്‍പ്പിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 1991 മുതല്‍ അജിത് പവാറാണ് ബാരാമതിയില്‍ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തുന്നത്.
“മണ്ഡലത്തില്‍ തനിക്കെതിരേ വേറാരെയെങ്കിലും മത്സരിപ്പിക്കാന്‍ നേരത്തെ തന്നെ അദ്ദേഹത്തിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ കൊച്ചുമകന്‍ യുഗേന്ദ്ര പവാറിനെ അദ്ദേഹം സ്ഥാനാർത്ഥിയായി. ഇതിലൂടെ ശരദ് പവാര്‍ തരം താണ രാഷ്ട്രീയം കളിക്കുകയാണ്.”- അജിത് പവാർ പറഞ്ഞു.
കഴിഞ്ഞ കൊല്ലമാണ് എന്‍സിപിയെ പിളര്‍ത്തി അജിത് പവാർ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നത്. നിലവിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാണ് അദ്ദേഹം.

