Sunday, December 21, 2025

രത്തൻ ടാറ്റയ്ക്ക് സംസ്ഥാന ബഹുമതികളോടെ യാത്രയയപ്പ് നൽകാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ; മൃതദേഹം ഇന്ന് 10 മുതൽ പൊതുദർശനത്തിനായി എൻസിപിഎയിൽ

മുംബൈ: വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിരറ്റ്സുമായ രത്തന്‍ ടാറ്റയുടെ സംസ്‌കാര ചടങ്ങുകൾ സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് മഹാരാഷ്ട്ര സർക്കാർ. രത്തൻ ടാറ്റയുടെ മൃതദേഹം ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ സൗത്ത് മുംബൈയിലെ നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സ് (എൻസിപിഎ) ലോൺസിൽ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ അനുവദിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചു. ബുധനാഴ്ച രാത്രി മുംബൈയിലെ ആശുപത്രിയിൽ വച്ചാണ് രത്തൻ ടാറ്റ അന്തരിച്ചത്.

രത്തൻ ടാറ്റയുടെ വിയോഗത്തെ തുടർന്ന് ജനലക്ഷങ്ങൾ നൽകുന്ന സ്‌നേഹത്തിൻ്റെയും ആദരവിൻ്റെയും പ്രവാഹത്തിന് ടാറ്റ കുടുംബം നന്ദി അറിയിച്ചിട്ടുണ്ട് . “ഞങ്ങളും, അദ്ദേഹത്തിന്റെ സഹോദരന്മാരും, സഹോദരിമാരും, കുടുംബവും, അദ്ദേഹത്തെ ആരാധിക്കുന്ന എല്ലാവരുടെയും അളവറ്റ വാത്സല്യത്തിൽ നന്ദിയുള്ളവരാണ്. രത്തൻ ടാറ്റ ഇനി നമ്മോടൊപ്പമില്ലെങ്കിലും, അദ്ദേഹം പ്രകടിപ്പിച്ച എളിമയുടെയും ലക്ഷ്യത്തിൻ്റെയും പൈതൃകം വരും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരും എന്ന് കുടുംബം വ്യക്തമാക്കി.

Related Articles

Latest Articles