India

‘അഭിമാനസംരക്ഷണത്തിന്റെ’ പേരിൽ 19വയസുകാരിയുടെ തലയറുത്ത് സഹോദരൻ; കാലുകള്‍ പിടിച്ചുവച്ച് സഹായിച്ച് അമ്മ; മൃതദേഹത്തിനൊപ്പം സെൽഫിയും

ഔറംഗാബാദ്: പ്രണയ വിവാഹം ചെയ്തതിന്റെ പേരിൽ സഹോദരിയുടെ തല വെട്ടിമാറ്റി 17കാരനായ സഹോദരൻ. മഹാരാഷ്‌ട്രയിലെ ഔറംഗബാദിലാണ് സംഭവം.

പെൺകുട്ടിയുടെ കാലുകൾ പിടിച്ചുവച്ചു കൊലപാതകത്തിന് സഹായിക്കാൻ അമ്മയും കൂട്ടുനിന്നതായി പോലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് 19 കാരിയായ യുവതി 20കാരനെ പ്രണയിച്ച് ഒളിച്ചോടി വിവാഹം ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാരുടെ താത്പര്യത്തിന് വിരുദ്ധമായിട്ടായിരുന്നു ഈ വിവാഹം. മകളെ കൊലപ്പെടുത്താൻ അമ്മ തന്നെയാണ് 17കാരനായ മകനെ സഹായിച്ചതും.

ഞായറാഴ്ച പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് ഇരുവരും കൊലപാതകം നടത്തിയത്. പെൺകുട്ടി ഒളിച്ചോടിയത് കാരണം ഇവർക്ക് മകളോട് കനത്ത പകയായിരുന്നു.

സ്വന്തം നിലയിൽ ആളെ കണ്ടെത്തി വിവാഹം ചെയ്തതിനാലാണ് കൊലപാതകം നടത്തിയതെന്ന് ഇരുവരും പോലീസിനെ അറിയിച്ചു.

ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് എന്ന വ്യാജേന വീട്ടിലെത്തിയ ശേഷം ചായ ഉണ്ടാക്കുന്നതിനിടെ യുവതിയെ ആക്രമിക്കുകയായിരുന്നു.

തുടർന്ന് അരിവാൾ ഉപയോഗിച്ച് യുവതിയുടെ തലയറുത്ത് മാറ്റി. കൊലയ്ക്കു ശേഷം തലയറ്റ മൃതദേഹത്തിനൊപ്പം ഇവർ ഫോട്ടോയും എടുത്തു.അറ്റ ശിരസ്സുമായി മുറ്റത്ത് എത്തിയ പ്രതി തല ഉയർത്തിക്കാട്ടിയതായി പോലീസ് കൂട്ടിച്ചേർത്തു.

കൊലപാതകത്തിനു ശേഷം ഇരു കുറ്റവാളികളും വിർഗോവൻ പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി കുറ്റം ഏറ്റുപറഞ്ഞുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

admin

Recent Posts

പീഡന പരാതി: പ്രജ്വലിനും പിതാവ് രേവണ്ണക്കും അന്വേഷണ സംഘത്തിന്റെ സമന്‍സ്; അവസാനം സത്യം തെളിയുമെന്ന പ്രതികരണവുമായി പ്രജ്വല്‍

തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ ഒടുവിൽ പ്രതികരിച്ച് ഹാസൻ എം.പി പ്രജ്വൽ രേവണ്ണ. സമൂഹ മാദ്ധ്യമമായ എക്സിലൂടെയാണ് പ്രജ്വലിന്റെ…

43 mins ago

സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്: പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ മരിച്ചു; സ്വയം ജീവനൊടുക്കിയതെന്ന് പോലീസ്

മുംബൈ : ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ബാദ്രയിലെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാൾ പോലീസ് കസ്റ്റഡിയില്‍…

2 hours ago

കൊവീഷീൽഡ് വാക്‌സീന്റെ പാർശ്വഫലങ്ങൾ പഠിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി; വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം

ദില്ലി : കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ പഠിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വാക്സീൻെറ നിർമ്മാതാക്കളായ ആസ്ട്രസെനക്ക…

2 hours ago

മോദിയുടെ റാലികൾ തലങ്ങും വിലങ്ങും ! പ്രതിരോധിക്കാൻ കഴിയാതെ മമത

ബംഗാളിൽ ബിജെപിയെ പ്രതിരോധിക്കാൻ കഴിയാതെ തൃണമൂൽ കോൺഗ്രസ്!

3 hours ago

മേയർ തടഞ്ഞ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം ! അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ! നഷ്ടമായത് മേയർ -ഡ്രൈവർ തർക്കത്തിന്റെ യാഥാർഥ്യം പുറത്തുകൊണ്ടുവരുന്ന നിർണ്ണായക തെളിവ്

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി…

4 hours ago