CRIME

വീട്ടമ്മയുടെ ആത്മഹത്യ; അയല്‍വാസി ശല്ല്യപ്പെടുത്തിയതിന്റെ തെളിവ് പുറത്ത്

കൊച്ചി: എറണാകുളം നായരമ്പലത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരിയായ സിന്ധുവും മകനും മരിച്ച സംഭവത്തിൽ അയൽവാസി ദിലീപിനെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. സിന്ധുവിന്‍റെ ആത്മഹത്യക്ക് ഇടയാക്കിയ സാഹചര്യം ദിലീപിന്‍റെ ശല്ല്യം ചെയ്യലാണെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. ദിലീപ് സന്ധ്യയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നതിന് തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വെച്ച് ദിലീപിന്‍റെ പേര് സിന്ധു പറഞ്ഞതാണ് കേസിൽ നിർണായകമായത്. ദിലീപിനെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഞാറക്കൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

ദിലീപിന്‍റെ ശല്ല്യത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച സിന്ധു ഞാറക്കൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. ഇയാള്‍ക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം. പക്ഷേ ഞാറക്കൽ പൊലീസ് കാര്യമായി ഒന്നും ചെയ്തില്ലെന്ന് സിന്ധുവിന്‍റെ അച്ഛനും അമ്മയും പറയുന്നു. ഇതില്‍ മനംനൊന്താണ് യുവതിയുടെ മരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സിന്ധുവിനെയും മകൻ അതുലിനെയും ഇന്നലെയാണ് വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിന്ധു ഉച്ചയ്ക്കും അതുൽ രാത്രിയിലും മരിച്ചു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുനൽകും.

Meera Hari

Recent Posts

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരങ്ങളിൽ റെഡ് അലർട്ട് തുടരുന്നു

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഇന്ന് കേരളാ തീരത്ത് റെഡ് അലർട്ട് തുടരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ…

27 mins ago

‘മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപ് ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ’; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ചെസ് ഇതിഹാസം ഗാരി കാസ്പറോവ്

ദില്ലി: മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപായി ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ എന്ന് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ലോക ചെസ്…

49 mins ago

സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം; ഉത്തരവ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നിറങ്ങും. കഴിഞ്ഞ ദിവസം പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന്…

53 mins ago

ഗുജറാത്തിൽ എന്തുചെയ്യണമെന്നറിയാതെ കോൺഗ്രസ് !

കാവിക്കോട്ട ഇളക്കാൻ ആർക്കുമാകില്ല ; ഗുജറാത്തിൽ ബിജെപിയുടെ നീക്കം ഇങ്ങനെ

1 hour ago

ദക്ഷിണേന്ത്യന്‍ രാഗ വൈവിധ്യത്തെ സംഗീത ലോകത്തില്‍ പ്രതിഷ്ഠിച്ചവരിൽ ഒരാൾ! ഇന്ന് ശ്രീ ത്യാഗരാജ സ്വാമികളുടെ ജന്മവാർഷികം

ഇന്ന് ശ്രീ ത്യാഗരാജ സ്വാമികളുടെ ജന്മവാർഷികം. കര്‍ണ്ണാടക സംഗീതത്തിലെ ഏറ്റവും പ്രമുഖനായ സംഗീതജ്ഞരില്‍ ഒരാളാണ് ത്യാഗരാജ സ്വാമികള്‍. ദക്ഷിണേന്ത്യന്‍ രാഗ…

1 hour ago

ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ കശ്മീരി യുവാക്കളെ റിക്രൂട്ട് ചെയ്തു; ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാൻ്റെ സ്വത്ത് കണ്ടുകെട്ടി; കൂട്ടാളികൾക്കെതിരെയും നടപടി

ശ്രീനഗർ: ജമ്മുവിലെ രജൗരി ജില്ലയിൽ ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാന്റെ സ്വത്ത് കണ്ടുകെട്ടി ജമ്മു കശ്മീർ സംസ്ഥാന അന്വേഷണ…

2 hours ago