മുംബൈ: മുംബൈയിൽ പള്ളിയ്ക്കുള്ളിൽ പാതിരി (Church Priest) തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു.
മഹാരാഷ്ട്രയിലെ നാസിക്കിൽ ആണ് സംഭവം. ഷാലിമാർ ചൗക്കിലെ സെന്റ് തോമസ് ചർച്ചിലെ ഫാദർ ആനന്ദ് ആപ്തെ(61) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുതിർന്ന പുരോഹിതരുടെ മാനസിക പീഡനമാണ് ആത്മഹത്യാശ്രമത്തിന് പിന്നിൽ എന്നാണ് വിവരം. കുർബാന നടക്കുന്നതിനിടെയായിരുന്നു സംഭവം നടന്നത്.
പ്രാർത്ഥനയ്ക്കിടെ ആത്പെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. കണ്ടുനിന്നവർ ഉടനെ തീ അണച്ച് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ആനന്ദ് ആപ്തെയുടെ ശരീരത്തിൽ 15 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. നാസിക് ജില്ലാ ആശുപത്രിയിലാണ് ആപ്തെ ചികിത്സയിൽ കഴിയുന്നത്. പോലീസ് എത്തി അദ്ദേഹത്തിന്റെ മൊഴിയെടുത്തു. ഇതിലാണ് മുതിർന്ന പുരോഹിതരുടെ പീഡനത്തെ തുടർന്നാണ് ആത്മഹത്യശ്രമമെന്ന് പാതിരി വ്യക്തമാക്കിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടെയുള്ള മുതിർന്ന പുരോഹിതരെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…