മഹാരാഷ്ട്രയിലെ കർജത്ത് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയെ പീഡിപ്പിച്ച് മുങ്ങിയ പശ്ചിമ ബംഗാൾ സ്വദേശി കോഴിക്കോട് പിടിയിൽ. പുണെക്കുസമീപം കര്‍ജത് റെയില്‍വേസ്റ്റേഷനില്‍ സ്ത്രീയെ പീഡിപ്പിച്ച ശേഷം പ്രതിയായ ജയന്ത് ജയ്ദേവ് ഗാംഗുലി കേരളത്തിലേക്ക് കടക്കുകയായിരുന്നു. 24 പര്‍ഗാനാസ് ജില്ലയിലെ ജയ്നഗര്‍ മായാഹൗറി ഗസീര്‍ട്ടാല്‍ സ്വദേശിയാണ് ഗാംഗുലി. കര്‍ജത് സ്റ്റേഷനിലെ ടിക്കറ്റ് ബുക്കിങ് കൗണ്ടറിലേക്ക് പോകാനായി പരാതിക്കാരി പുണെ ഭാഗത്തേക്കുള്ള പാലത്തിന്റെ പടികളിറങ്ങി വരുമ്പോളാണ് അതിക്രമത്തിനിരയായത്. സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പാലത്തിലെ സി.സി.ടി.വി. ക്യാമറാദൃശ്യങ്ങളും മറ്റുവിവരങ്ങളും പരിശോധിച്ചപ്പോള്‍ പ്രതിയെ സംബന്ധിച്ച് സൂചന ലഭിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കോഴിക്കോട് എത്തിയതായി വിവരം ലഭിച്ചിരുന്നു. മഹാരാഷ്ട്ര പോലീസ് കോഴിക്കോട്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിലേക്കുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് മുതലെടുത്താണ് കുറ്റ കൃത്യത്തിനു ശേഷം പ്രതി കേരളത്തിലേക്ക് കടന്നത്. ഇയാൾ കേരളത്തിൽ ഇതിനുമുമ്പ് സന്ദർശനം നടത്തിയിരുന്നോ ജോലിക്കെത്തിയിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല

