സമൂഹത്തിലെ മിക്ക ജനങ്ങൾക്കും ചെറുപ്പത്തിൽ വായിച്ചതും കേട്ടിട്ടുള്ളതുമായ വിവരങ്ങളിൽ നിന്നായിരിക്കും ദേവീ-ദേവന്മാരെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത്. ഇങ്ങനെ കിട്ടുന്ന അൽപമായ വിവരം കാരണം ഈശ്വര വിശ്വാസവും അവരിൽ കുറവായിരിക്കും. ദേവീ-ദേവന്മാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞിരുന്നാൽ അവരിൽ കൂടുതൽ വിശ്വാസമുണ്ടാകുകയും ഈ വിശ്വാസം പിന്നീട് ദൃഢമാകുകയും ദേവതോപാസനയും സാധനയും നല്ല രീതിയിൽ നടക്കുകയും ചെയ്യും. ഈ ലേഖനത്തിലൂടെ ശിവന് അർദ്ധപ്രദക്ഷിണം വയ്ക്കുന്നതിന്റെ കാരണം, ശിവരാത്രി വ്രതത്തിന്റെ മഹത്ത്വം, വ്രതം അനുഷ്ഠിക്കുന്ന രീതി എന്നിവയെക്കുറിച്ചുള്ള ശാസ്ത്രപരമായ അറിവ് നേടാം. ശിവലിംഗത്തിന് അർദ്ധപ്രദക്ഷിണം വയ്ക്കുന്നതിന്റെ കാരണമെന്ത് ?
ശിവലിംഗത്തിനു മുമ്പിൽ നിൽക്കുമ്പോൾ വലതു വശത്ത് അഭിഷേക ജലത്തിന്റെ ഓവ് കാണാം. പ്രദക്ഷിണം വയ്ക്കുമ്പോൾ ഇടതു വശത്തുകൂടി നടന്ന് ഓവിന്റെ മറുവശം വരെ പോകുക. ഇനി ഓവ് മുറച്ചു കടക്കാതെ തിരിച്ച് പ്രദക്ഷിണം തുടങ്ങിയ സ്ഥലം വരെ വന്ന് പ്രദക്ഷിണം പൂർണമാക്കുക. ശിവലിംഗം മനുഷ്യ പ്രതിഷ്ഠിതമോ മനുഷ്യ നിർമിതമോ ആണെങ്കിൽ മാത്രമേ ഈ നിയമം ബാധകം ആകുകയുള്ളൂ. സ്വയംഭൂ അല്ലെങ്കിൽ ചലലിംഗത്തിന് (വീട്ടിൽ സ്ഥാപിച്ച ലിംഗം) ഇത് ബാധകമല്ല. ശിവക്ഷേത്രങ്ങളിലെ ഓവ് എന്നു വച്ചാൽ ശക്തിയുടെ പ്രവാഹമാർഗം. അതിനാൽ അതിനെ മുറിച്ചു കടക്കുമ്പോൾ അതിൽനിന്നും വരുന്ന ശക്തി നമുക്ക് സഹിക്കുവാൻ കഴിഞ്ഞെന്നു വരില്ല. ഓവിന്റെ മുമ്പിൽ നിന്നാൽ ഈ ശക്തി നമുക്ക് അനുഭവപ്പെടും. കൂടെ കൂടെ ഓവ് മുറിച്ച് കടന്നാൽ ഈ ശക്തിയുടെ ബുദ്ധിമുട്ടുണ്ടാകാൻ സാധ്യതയുണ്ട്. ശിവരാത്രി
ശിവൻ ക്ഷിപ്രപ്രസാദി (വേഗം പ്രസന്നനാകുന്ന ദേവൻ) ആയതിനാൽ ഭൂമിയിൽ ശിവ ഭക്തർ വളരെ കൂടുതലാണ്. മഹാശിവരാത്രി ശിവന്റെ വ്രതമാണ്. ശിവജപം : നമഃ ശിവായ എന്നത് ശിവന്റെ പഞ്ചാക്ഷരീ മന്ത്രമാകുന്നു. ജപത്തിലെ ഓരോ അക്ഷരത്തിന്റെയും അർഥം ഇപ്രകാരമാണ് :
ന – എല്ലാവരുടേയും ആദിദേവൻ
മ – പരമജ്ഞാനം നല്കുന്നവൻ, മഹാപാതകങ്ങളെ നശിപ്പിക്കുന്നവൻ
ശി – മംഗളകാരിയും ശാന്തവും ശിവാനുഗ്രഹം നേടിത്തരുന്നതും
വാ – വൃഷഭവാഹനം, വാസുകി, വാമമംഗി ശക്തി ഇവയുടെ പ്രതീകം
യ – പരമാനന്ദസ്വരൂപനും ശിവന്റെ ശുഭമായ വാസസ്ഥാനവും
അതിനാൽ ഈ 5 അക്ഷരങ്ങളെ ഞാൻ നമസ്കരിക്കുന്നു.
ശിവനോട് ചെയ്യേണ്ട വ്യത്യസ്ത പ്രാർഥനകൾ
ശിവനോട് ചെയ്യേണ്ട പ്രാർഥനകളുടെ ചില ഉദാഹരണങ്ങൾ ഇവിടെ കൊടുക്കുന്നു.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…