Monday, May 6, 2024
spot_img

മഹാശിവരാത്രി | ഹിന്ദു ജനജാഗൃതി സമിതി

സമൂഹത്തിലെ മിക്ക ജനങ്ങൾക്കും ചെറുപ്പത്തിൽ വായിച്ചതും കേട്ടിട്ടുള്ളതുമായ വിവരങ്ങളിൽ നിന്നായിരിക്കും ദേവീ-ദേവന്മാരെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത്. ഇങ്ങനെ കിട്ടുന്ന അൽപമായ വിവരം കാരണം ഈശ്വര വിശ്വാസവും അവരിൽ കുറവായിരിക്കും. ദേവീ-ദേവന്മാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞിരുന്നാൽ അവരിൽ കൂടുതൽ വിശ്വാസമുണ്ടാകുകയും ഈ വിശ്വാസം പിന്നീട് ദൃഢമാകുകയും ദേവതോപാസനയും സാധനയും നല്ല രീതിയിൽ നടക്കുകയും ചെയ്യും. ഈ ലേഖനത്തിലൂടെ ശിവന് അർദ്ധപ്രദക്ഷിണം വയ്ക്കുന്നതിന്റെ കാരണം, ശിവരാത്രി വ്രതത്തിന്റെ മഹത്ത്വം, വ്രതം അനുഷ്ഠിക്കുന്ന രീതി എന്നിവയെക്കുറിച്ചുള്ള ശാസ്ത്രപരമായ അറിവ് നേടാം.

ശിവലിംഗത്തിന് അർദ്ധപ്രദക്ഷിണം വയ്ക്കുന്നതിന്റെ കാരണമെന്ത് ?

ശിവലിംഗത്തിനു മുമ്പിൽ നിൽക്കുമ്പോൾ വലതു വശത്ത് അഭിഷേക ജലത്തിന്റെ ഓവ് കാണാം. പ്രദക്ഷിണം വയ്ക്കുമ്പോൾ  ഇടതു വശത്തുകൂടി നടന്ന് ഓവിന്റെ മറുവശം വരെ പോകുക. ഇനി ഓവ് മുറച്ചു കടക്കാതെ തിരിച്ച് പ്രദക്ഷിണം തുടങ്ങിയ സ്ഥലം വരെ വന്ന് പ്രദക്ഷിണം പൂർണമാക്കുക. ശിവലിംഗം മനുഷ്യ പ്രതിഷ്ഠിതമോ മനുഷ്യ നിർമിതമോ ആണെങ്കിൽ മാത്രമേ ഈ നിയമം ബാധകം ആകുകയുള്ളൂ. സ്വയംഭൂ അല്ലെങ്കിൽ ചലലിംഗത്തിന് (വീട്ടിൽ സ്ഥാപിച്ച ലിംഗം) ഇത് ബാധകമല്ല. ശിവക്ഷേത്രങ്ങളിലെ ഓവ് എന്നു വച്ചാൽ ശക്തിയുടെ പ്രവാഹമാർഗം. അതിനാൽ അതിനെ മുറിച്ചു കടക്കുമ്പോൾ അതിൽനിന്നും വരുന്ന ശക്തി നമുക്ക് സഹിക്കുവാൻ കഴിഞ്ഞെന്നു വരില്ല. ഓവിന്റെ മുമ്പിൽ നിന്നാൽ ഈ ശക്തി നമുക്ക് അനുഭവപ്പെടും. കൂടെ കൂടെ ഓവ് മുറിച്ച് കടന്നാൽ ഈ ശക്തിയുടെ ബുദ്ധിമുട്ടുണ്ടാകാൻ സാധ്യതയുണ്ട്.

ശിവരാത്രി

ശിവൻ ക്ഷിപ്രപ്രസാദി (വേഗം പ്രസന്നനാകുന്ന ദേവൻ) ആയതിനാൽ ഭൂമിയിൽ ശിവ ഭക്തർ വളരെ കൂടുതലാണ്. മഹാശിവരാത്രി ശിവന്റെ വ്രതമാണ്. 
  1. തിഥി : മഹാശിവരാത്രി വ്രതം മാഘ മാസത്തിലെ കറുത്ത പക്ഷ ചതുർദശി ദിവസമാണ് അനുഷ്ഠിക്കുന്നത്.
  2. ദേവത : മഹാശിവരാത്രി ശിവന്റെ വ്രതമാണ്.
  3. മഹത്ത്വം : മഹാശിവരാത്രി ദിവസം ശിവതത്ത്വം ഭൂമിയിൽ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് 1000 മടങ്ങ് കൂടുതൽ കാര്യക്ഷമമായിരിക്കും. ശിവതത്ത്വത്തിന്റെ കൂടുതൽ ഗുണം ലഭിക്കുതിനായി ഭക്തിയോടെ പൂജാദികർമങ്ങൾ ചെയ്യുന്നതോടൊപ്പം ഓം നമഃ ശിവായ എന്ന നാമവും പരമാവധി ജപിക്കുക.
  4. വ്രതത്തിന്റെ കാര്യസിദ്ധി : ഇച്ഛാപൂർത്തി
  5. മഹാശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ട രീതി : ഉപവാസം, പൂജ, ഉറക്കം ഒഴിയുക എന്നത് മഹാശിവരാത്രി വ്രതത്തിലെ മൂന്ന് ഭാഗങ്ങളാണ്.
  6. മഹാശിവരാത്രി വ്രതം : മാഘ മാസത്തിലെ കൃഷ്ണ പക്ഷ ത്രയോദശിക്ക് ഒരിക്കൽ എടുക്കുക. ചതുർദശി ദിവസം രാവിലെ വ്രതത്തിന്റെ സങ്കൽപം ചെയ്ത് വൈകുന്നേരം നദി തീരത്ത് അല്ലെങ്കിൽ കുളത്തിൽ പോയി ശാസ്ത്രപ്രകാരം സ്നാനം ചെയ്യുക. ഭസ്മവും രുദ്രാക്ഷവും ധരിക്കുക. പ്രദോഷ കാലത്ത് ശിവ ക്ഷേത്രത്തിൽ പോകുക, ശിവനെ ധ്യാനിക്കുക. പിന്നീട് ഷോഡശോപചാര പ്രകാരം പൂജ ചെയ്ത് തർപ്പണം ചെയ്യുക. ശിവന് 108 താമരയോ കൂവളയിലയോ നാമം ജപിച്ചു കൊണ്ട് അർപ്പിക്കുക. പിന്നീട് പുഷ്പാഞ്ജലി അർപ്പിച്ച് അർഘ്യം സമർപ്പിക്കുക. പൂജ, സ്തോത്ര പഠനം, ജപം, ഇവയ്ക്കു ശേഷം ശിവന്റെ ശിരസ്സിലെ ഒരു പുഷ്പം എടുത്ത് അത് സ്വന്തം ശിരസ്സിൽ വയ്ക്കുക, പൂജയിൽ എന്തെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുവാനായി ഭഗവാനോട് ക്ഷമ ചോദിക്കുക.
  7. ശിവൻ വിശമ്രിക്കുന്ന സമയമാണ് മഹാശിവരാത്രി ശിവൻ രാത്രിയുടെ ഒരു യാമത്തിൽ വിശമ്രിക്കുന്നു. ആ സമയമാണ് മഹാശിവരാത്രി. ഭൂമിയിലെ ഒരു വർഷം എന്നാൽ സ്വർഗലോകത്തിലെ ഒരു ദിവസം. ഭൂമിയുടെ ഭാരം കൂടുന്പോൾ അതിന്റെ വേഗത കുറയുന്നു. അതായത്, ഭാരമുള്ള വസ്തുവിന് ബ്രഹ്മാണ്ഡത്തിൽ സഞ്ചരിക്കുവാൻ കൂടുതൽ സമയം എടുക്കുന്നു. ദേവതകൾ സൂക്ഷ്മ തലത്തിലുള്ളതിനാൽ അവരുടെ വേഗത കൂടുതലാണ്. അതുകൊണ്ട് അവർക്ക് ബ്രഹ്മാണ്ഡത്തിൽ സഞ്ചരിക്കുവാൻ സമയം അധികം വേണ്ടി വരില്ല. അതുകൊണ്ട് ഭൂമിയും ദേവതകളും തമ്മിൽ ഒരു വർഷത്തിന്റെ അന്തരം ഉണ്ട്.
  8. മഹാശിവരാത്രിക്ക് ഉപാസന ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ഗുണം ശിവൻ രാത്രിയുടെ ഒരു യാമത്തിൽ വിശമ്രിക്കുന്നു. ആ സമയത്തെയാണ് മഹാശിവരാത്രി എന്നു പറയുന്നത്. ശിവന്റെ വിശമ്ര സമയത്ത് ശിവതത്ത്വത്തിന്റെ പ്രവർത്തനം നിന്നു പോകുന്നു, അതായത് ആ സമയത്ത് ശിവൻ ധ്യാനാവസ്ഥയിൽ നിന്നും സമാധി അവസ്ഥയിലേക്ക് പോകുന്നു. ശിവന്റെ സമാധി അവസ്ഥ എന്നാൽ ശിവൻ തനിക്ക് വേണ്ടി സാധന ചെയ്യുന്ന സമയം. അതിനാൽ ആ സമയത്ത് ബ്രഹ്മാണ്ഡത്തിലുള്ള തമോഗുണം അഥവാ വിഷം ശിവതത്ത്വം സ്വീകരിക്കുകയില്ല. അപ്പോൾ അന്തരീക്ഷത്തിൽ വിഷത്തിന്റെ അളവ് കൂടുകയും അനിഷ്ട ശക്തികളുടെ ബുദ്ധിമുട്ട് കൂടുകയും ചെയ്യുന്നു. അതിന്റെ പ്രഭാവം നമുക്കുമേൽ ഉണ്ടാകാതിരിക്കുന്നതിനായി ശിവതത്ത്വം കൂടുതൽ അളവിൽ ആകർഷിച്ചെടുക്കുന്ന കൂവളയില, വെള്ള പൂക്കൾ, രൂദ്രാക്ഷ മാല, എന്നിവ ശിവലിംഗത്തിൽ അർപ്പിച്ച് അന്തരീക്ഷത്തിലെ ശിവതത്ത്വത്തെ ആകർഷിച്ചെടുക്കുന്നു. അങ്ങനെ അനിഷ്ട ശക്തികളുടെ പരിണാമം നമുക്കുമേൽ ഉണ്ടാകാതിരിക്കുന്നു.
  9. മഹാശിവരാത്രി ദിവസം ശിവൻ ജ്ഞാനം നൽകുന്നു ജ്ഞാനം ഇച്ഛേത് സദാശിവാത്, മോക്ഷം ഇച്ഛേത് ജനാർദ്ദനാത അതായത് ശിവനിൽ നിന്നും ജ്ഞാനം ഇച്ഛിക്കൂ, വിഷ്ണുവിൽനിന്നും മോക്ഷവും ! മഹാശിവരാത്രി ദിവസം ശിവൻ എല്ലാവർക്കും ജ്ഞാനം പ്രദാനം ചെയ്യുന്നു. അതുകൊണ്ട് അനേകം ജീവ് ആ ദിവസം ശിവനിൽനിന്നും ജ്ഞാനം നേടാൻ സൂക്ഷ്മമായ ശിവലോകത്ത് പോകുന്നു.
  10. എന്തുകൊണ്ടാണ് മഹാശിവരാത്രി ദിവസം ശിവന്റെ നാമം ജപിക്കുന്നത്? മഹാശിവരാത്രി ദിവസം ശിവതത്ത്വം മറ്റു ദിവസങ്ങളെക്കാൾ 1000 മടങ്ങ് കൂടുതൽ പ്രവർത്തന ക്ഷമമാകുന്നു. അതിന്റെ ഗുണം നേടുന്നതിനായി ‘ഓം നമഃ ശിവായ’ എന്ന നാമം എത്ര അധികം സാധിക്കുന്നുവോ അത്ര അധികം ജപിക്കുക.

ശിവജപം : നമഃ ശിവായ എന്നത് ശിവന്റെ പഞ്ചാക്ഷരീ മന്ത്രമാകുന്നു. ജപത്തിലെ ഓരോ അക്ഷരത്തിന്റെയും അർഥം ഇപ്രകാരമാണ് :

ന – എല്ലാവരുടേയും ആദിദേവൻ
മ – പരമജ്ഞാനം നല്കുന്നവൻ, മഹാപാതകങ്ങളെ നശിപ്പിക്കുന്നവൻ
ശി – മംഗളകാരിയും ശാന്തവും ശിവാനുഗ്രഹം നേടിത്തരുന്നതും
വാ – വൃഷഭവാഹനം, വാസുകി, വാമമംഗി ശക്തി ഇവയുടെ പ്രതീകം
യ – പരമാനന്ദസ്വരൂപനും ശിവന്റെ ശുഭമായ വാസസ്ഥാനവും

അതിനാൽ ഈ 5 അക്ഷരങ്ങളെ ഞാൻ നമസ്കരിക്കുന്നു.

ശിവനോട് ചെയ്യേണ്ട വ്യത്യസ്ത പ്രാർഥനകൾ

ശിവനോട് ചെയ്യേണ്ട പ്രാർഥനകളുടെ ചില ഉദാഹരണങ്ങൾ ഇവിടെ കൊടുക്കുന്നു.

  1. മഹാദേവ, ഈ അവസരത്തിൽ അന്തരീക്ഷത്തിൽ മറ്റു ദിവസങ്ങളെക്കാൾ ആയിരം മടങ്ങ് കൂടതലായുള്ള അങ്ങയുടെ തത്ത്വത്തിന്റെ ഗുണം എനിക്കു പരമാവധി ലഭിക്കുമാറാകട്ടെ.
  2. ഹേ മഹാദേവ, അങ്ങയെപ്പോലുള്ള വിരക്തി ഭാവം എനിക്കും നൽകണെ.
  3. ഭഗവാനേ, ആത്മീയ സാധന ചെയ്യാൻ അങ്ങ് തന്നെ ഞങ്ങൾക്ക് ശക്തി, ബുദ്ധി, പ്രേരണ നൽകിയാലും. സാധനയിൽ വരുന്ന തടസ്സങ്ങളെ ഭഗവാൻ തന്നെ ഇല്ലാതാക്കണേ, എന്ന് അങ്ങയുടെ തൃപ്പാദങ്ങളിൽ പ്രാർഥിക്കുന്നു. ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ മഹാശിവരാത്രിയുടെ മഹത്ത്വം മനസ്സിലായി അത് പ്രവർത്തിയിൽ കൊണ്ട് വന്ന് ശിവ ഭക്തർ ശിവതത്ത്വത്തിന്റെ പരമാവധി ഗുണം നേടിയെടുക്കണം എന്ന ശിവനോട് പ്രാർഥിക്കുന്നു.

Related Articles

Latest Articles