SPECIAL STORY

പഞ്ചമൂർത്തീ ഭാവങ്ങളുള്ള മഹാവിഷ്‌ണു വിഗ്രഹങ്ങൾക്ക് തിരുവാറന്മുളയിലേക്ക് ഭക്തിസാന്ദ്രമായ സ്വീകരണം; വിഗ്രഹങ്ങളെ ഭക്ത്യാദരപൂർവ്വം സ്വീകരിച്ച് സുരേഷ് ഗോപി; ഇന്ന് ഏകപീഠത്തിൽ പ്രതിഷ്‌ഠ നടക്കുന്നതോടെ മഹാവിഷ്‌ണു സത്രത്തിലെ കർമ്മങ്ങൾക്ക് തുടക്കമാകും

ആറന്മുള: ഇന്നലെ തിരുവാറന്മുളയിലെത്തിയ പഞ്ചമൂർത്തീ ഭാവങ്ങളുള്ള മഹാവിഷ്‌ണു വിഗ്രഹങ്ങൾ ഇന്ന് ഏകപീഠത്തിൽ പ്രതിഷ്ഠിക്കും. വിഗ്രഹങ്ങളെ ഉപചാരപൂർവ്വം തിരുവാറന്മുളയിൽ വരവേറ്റത് സുരേഷ്‌ഗോപി ആയിരുന്നു. മഹാവിഷ്‌ണു വിഗ്രഹങ്ങളുടെ പ്രതിഷ്‌ഠ നടക്കുന്നതോടെയാണ് സത്രപൂജകൾക്ക് തുടക്കമാവുക. അഞ്ചമ്പല ദർശനസമവും, സർവ്വപാപഹരവും, സർവ്വൈശ്വര്യദായകവുമായ മഹായജ്ഞത്തിൽ പങ്കെടുത്ത് സായൂജ്യം നേടാനും പഞ്ചമൂർത്തീ ഭാവങ്ങളുള്ള മഹാവിഷ്‌ണു വിഗ്രഹങ്ങൾ കണ്ടുവണങ്ങാനും ഭക്തജന സഹസ്രങ്ങൾ തിരുവാറന്മുളയിലേക്ക് ഒഴുകിത്തുടങ്ങി.

രാവിലെ 04:30 ന് ഹരിനാമകീർത്തനത്തോടെയാണ് സത്രത്തിന്റെ രണ്ടാം ദിവസം ആരംഭിച്ചത്. വൈകുന്നേരം 04:00 മണിക്ക് ആരംഭിക്കുന്ന സത്രാരംഭസഭ ഭരത് സുരേഷ്‌ഗോപി ഉദ്‌ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യാതിഥിയായിരിക്കും. അഡ്വ. ബി രാധാകൃഷ്ണമേനോൻ സ്വാഗതം ആശംസിക്കും. ബ്രഹ്മശ്രീ മുംബൈ ചന്ദ്രശേഖര ശർമ്മ സത്രാചാര്യൻ ആകുന്ന സത്രവേദിയിൽ വൈകുന്നേരം 7 ന് പഞ്ചദ്രവ്യ വിഗ്രഹ പ്രതിഷ്ഠയും ഭദ്രദീപ പ്രകാശനവും അഞ്ച് ക്ഷേത്രങ്ങളിലെ തന്ത്രികൾ നിർവഹിക്കും. സത്ര ചടങ്ങുകൾ തത്സമയം വീക്ഷിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Kumar Samyogee

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

6 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

6 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

6 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

7 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

7 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

7 hours ago