Kerala

മഹിളാ സം​ഗമത്തിൻ്റെ വൻവിജയം: മോദിയുടെ ​ഗ്യാരണ്ടിയിൽ ജനങ്ങളുടെ വിശ്വാസം: കെ.സുരേന്ദ്രൻ”മോദി ഗ്യാരണ്ടി പുതിയ കേരളത്തിനുവേണ്ടി” മുദ്രാവാക്യം ഉയർത്തി സംസ്ഥാനത്തുടനീളം പദയാത്ര നടത്തും

തൃശ്ശൂർ- മോദിയുടെ ​ഗ്യാരണ്ടിയിൽ സാധാരണക്കാർക്ക് വിശ്വാസമാണെന്നതിൻ്റെ തെളിവാണ് തൃശ്ശൂരിൽ നടന്ന സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന മഹിളാസം​ഗമത്തിൻ്റെ വൻവിജയമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തൃശ്ശൂരിലെ നിഷ്പക്ഷമതികളായ സഹോദരിമാർ പ്രധാനമന്ത്രിയെ കാണാൻ എത്തി. തൊഴിലുറപ്പ് പദ്ധതിയിലെയും സഹകരണ ബാങ്കിലെയും ജീവനക്കാരെ നിർബന്ധിച്ച് കൊണ്ടു വരുന്ന സി.പി.എമ്മിനെ പോലെയല്ല സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ് സ്ത്രീകൾ പ്രധാനമന്ത്രിയെ കാണാൻ എത്തിയതെന്നും തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദർശനം ഇടത്-വലത് മുന്നണികളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് അവർ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്. വടക്കുംനാഥ മൈതാനത്ത് ചാണകം തെളിക്കുന്നതിലൂടെ കോൺ​ഗ്രസിൻ്റെ വരേണ്യ മനസാണ് പുറത്തുവന്നിരിക്കുന്നത്. വടക്കുംനാഥൻ്റെ മണ്ണിൽ എങ്ങനെയാണ് ഒരു പിന്നാക്കകാരൻ പ്രസം​ഗിക്കുക എന്നാണ് കോൺ​ഗ്രസ് ചിന്തിക്കുന്നത്. ഉപരാഷ്ട്രപതിയെ നേരത്തെ ജാതീയമായ ആക്ഷേപം ഉന്നയിച്ചവരാണ് കോൺ​ഗ്രസുകാർ.

രാഷ്ട്രപതിയേയും കോൺ​ഗ്രസ് ഇങ്ങനെ അവഹേളിച്ചിരുന്നു. ജനാധിപത്യരീതിയിലാണ് എല്ലാവരും പ്രതിഷേധിക്കേണ്ടത്. അല്ലാതെ വികലമായ മനസോടെയല്ല പ്രതിഷേധിക്കേണ്ടത്. ഇത്തരം പ്രതിഷേധങ്ങൾ ഒരു തരത്തിലും വെച്ച് പൊറുപ്പിക്കില്ല. മോദിയുടെ ​ഗ്യാരണ്ടി വോട്ട്ബാങ്ക് രാഷ്ട്രീയമോ അവസരവാദ രാഷ്ട്രീയമോ വ്യാജ വാ​ഗ്ദാനങ്ങളോ അല്ല. അത് വികസനവും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ചെയ്തതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങളാണ്. മോദി ​ഗ്യാരണ്ടി എല്ലാ വീടുകളിലുമെത്തിക്കാൻ ബി.ജെ.പി ശ്രമിക്കും. ഈ മാസം 27 മുതൽ മോദിയുടെ ​ഗ്യാരണ്ടി പുതിയ കേരളത്തിന് എന്ന മുദ്രാവാക്യം ഉയർത്തി എൻ.ഡി.എ കേരള പദയാത്ര നടത്തും.

വികസന പദ്ധതികൾക്ക് ജനങ്ങളിൽ നിന്നും അഭിപ്രായം തേടാൻ ജനസദസുകളും സംഘടിപ്പിക്കും. ക്രിസ്മസിന് തുടങ്ങിയ സ്നേഹയാത്രകൾ തുടരും. അതിലൂടെ വിവിധ ജനവിഭാ​ഗങ്ങളിലേക്ക് മോദിയുടെ ​ഗ്യാരണ്ടി എത്തിക്കും. വരും മാസങ്ങളിൽ കർഷക, മതന്യൂനപക്ഷ, പട്ടികജാതി വിഭാ​ഗക്കാരുടെ സം​ഗമങ്ങൾ നടത്തും. മാദ്ധ്യമപ്രവർത്തകരെ പ്രധാനമന്ത്രിയുടെ പരിപാടിയുടെ വേദിയിലേക്ക് പ്രവേശിപ്പിക്കാതിരിക്കാൻ പൊലീസ് ശ്രമിച്ചുവെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ ജില്ലാ അദ്ധ്യക്ഷൻ കെ.കെ. അനീഷ്കുമാർ, സംസ്ഥാന സെക്രട്ടറി എ. നാ​ഗേഷ്, യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് പ്രഫുൽകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.

B4 Admin

Recent Posts

ഗായിക റിമി ടോമി വിവാഹിതയായി മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ ലിബിൻ മാത്യുവിന്റെ ജീവിതസഖിയായി താരം!

മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…

5 hours ago

ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്: മികച്ച താരിഫ് ആനുകൂല്യങ്ങളോടെ ആഗോള വാണിജ്യ രംഗത്ത് ഭാരതം വീണ്ടും മുൻപന്തിയിൽ!

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…

5 hours ago

പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടർ-19 ഏഷ്യൻ ചാമ്പ്യന്മാർ; ക്രിക്കറ്റ് മൈതാനത്തെ ആധിപത്യം വീണ്ടും ഉറപ്പിച്ച് യങ് ടൈഗേഴ്സിന്റെ മിന്നുന്ന വിജയം!

കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…

5 hours ago

വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി ഭാരതം: രോഗനിർണ്ണയം ഇനി ശ്വാസത്തിലൂടെ സാധ്യമാക്കുന്ന നൂതന ഒപ്റ്റിക്കൽ സെൻസർ വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ!

ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…

5 hours ago

കർണാടക പിഎസ്‌സി നിയമന തട്ടിപ്പ്: 585 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഇഡി, ചോദ്യപേപ്പർ ചോർച്ചയും കോടികളുടെ കോഴ ഇടപാടുകളും പുറത്ത്

കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 585…

5 hours ago

ജുവനൈൽ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം: നിയമനിർമാണ സഭകളോട് കേരള ഹൈക്കോടതി

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…

5 hours ago