Minister-Antony-raju-case
തിരുവനന്തപുരം: മന്ത്രി ആന്റണി രാജു പ്രതിയായ ലഹരിക്കടത്ത് കേസിൽ പ്രതിയുടെ അടിവസ്ത്രം മാറ്റിവെച്ച് കോടതിയെ കബളപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആന്റണി രാജുവിന്റെ കൈവശമുണ്ടായിരുന്ന അടിവസ്ത്രത്തിലെ തുന്നൽ പുതിയതാണെന്നാണ് പുതിയ കണ്ടെത്തൽ. ഫൊറന്‍സിക് റിപ്പോർട്ട് ഫലത്തിലാണ് ഈ നിർണായക വിവരം പുറത്തുവന്നത്.
അടിവസ്ത്രത്തിൽ ക്രമക്കേട് നടന്നുവെന്ന് ശരിവെച്ചതിന്റെ അടിസ്ഥാനത്തിലാണ് ലഹരിക്കേസിലെ പ്രതിയായ ആൻഡ്രൂ സാൽവദോർ സാർവലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരേയും കോടതിയിലെ ക്ലർക്കായിരുന്ന ജോസിനെതിരേയും കേസെടുത്തത്. നാല് മാസത്തോളം കാലം തൊണ്ടിമുതലായ അടിവസ്ത്രം സാർവലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിന്റെ കൈവശമായിരുന്നു.
1996 ജൂലൈ 1 ന് ഇത് സംബന്ധിച്ച് റിപ്പോർട്ട് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറിയിരുന്നു. കീഴ്‌ക്കോടതിയിൽ ഹാജരാക്കിയിരുന്ന പ്രതിയുടെ അടിവസ്ത്രം, ഹൈക്കോടതിയിൽ എത്തിയപ്പോൾ മാറ്റം വന്നിരുന്നുവെന്നാണ് കണ്ടെത്തൽ. അടിവസ്ത്രം വെട്ടിച്ചുരുക്കി തുന്നുകയായിരുന്നു. ഈ നൂലുകളും തുന്നലും തമ്മിൽ വ്യത്യാസമുണ്ടെന്നും അത് അടുത്തിടെ തുന്നി ചേർത്തതാണെന്നും ഫൊറൻസിക് ശരിവെക്കുന്നു. കീഴ്‌ക്കോടതിയിൽ നിന്നും ആന്റണി രാജു കൈപ്പറ്റിയ അടിവസ്ത്രം തിരിച്ച് ഹൈക്കോടതിയിൽ എത്തിയപ്പോൾ മാറ്റം വന്നുവെന്നാണ് കേസ്. അടിവസ്ത്രം വെട്ടിത്തുന്നുകയായിരുന്നു. ഈ നൂലുകളും തുന്നലും തമ്മിൽ വ്യത്യാസമുണ്ടെന്നും ഫൊറെൻസിക് റിപ്പോർട്ട് ശരിവെയ്ക്കുന്നു. ആന്റണി രാജുവിന്റെ കൈവശമുണ്ടായിരുന്ന സമയത്താകാം അടിവസ്ത്രത്തിൽ മാറ്റംവരുത്തിയതെന്നാണ് നിഗമനം.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…