Celebrity

മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കാൻ ഒരുപാട് വെല്ലുവിളികൾ നേരിട്ടു; മലയാളത്തിൽ ഭീഷ്മപർവം, അയ്യപ്പനും കോശിയും, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങൾ ഇഷ്ടം; മനസ്സുതുറന്ന് തെലുങ്ക് നടൻ ആദിവി ശേഷ്

 

മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കാൻ ഒരുപാട് വെല്ലുവിളികൾ ഉണ്ടായെന്ന് തുറന്നുപറഞ്ഞ് തെലുങ്ക് നടൻ ആദിവി ശേഷ്. സന്ദീപ് ഉണ്ണികൃഷ്ണൻ വലത് കൈ വശമുള്ള ആളാണ്. ഞാൻ ആകട്ടെ ഇടത് കയ്യും. അവിടെ മുതൽ എല്ലാ കാര്യങ്ങളിലും മാറ്റം കൊണ്ടുവരേണ്ടി വന്നുവെന്നും ആദിവി പറഞ്ഞു. പുതിയ ചിത്രമായ മേജറിന്റെ പ്രചാരണത്തിനായി കൊച്ചിയിൽ എത്തിയപ്പോഴാണ് അദ്ദേഹം മനസ്സുതുറന്നത്.

“ഞങ്ങളുടെ രണ്ടുപേരുടെയും ചിരി പോലും വ്യത്യസ്തമായിരുന്നു അതെല്ലാം മാറ്റിയെടുത്തു. കഥാപാത്രത്തോട് നീതി പുലർത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം മുഴുവൻ വലിയ ഇൻസ്പിരേഷനാണ്. മുംബൈ അറ്റാക്ക് നടന്ന സമയത്ത് ടിവിയിൽ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഫോട്ടോ കണ്ടിരുന്നു. ഇന്ത്യക്കാർ ഇപ്പോഴും അദ്ദേഹത്തെ ബഹുമാനത്തോടെ നോക്കുന്നു. എല്ലാ വർഷവും ആളുകൾ അദ്ദേഹത്തെ ഓർക്കുന്നു. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളെ ഓർത്ത് എത്രമാത്രം ധീരനാണ് അദ്ദേഹമെന്ന് പറയുന്നു. പക്ഷേ അവസാന നിമിഷങ്ങളിൽ മാത്രമല്ല, ഏറ്റവും മനോഹരമായ ജീവിതമായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന്റേത്. അത്കൊണ്ടാണ് ഈ കഥ പറയണമെന്ന് ആഗ്രഹിച്ചത്. ജീവിതത്തിൽ എല്ലാ കാലത്തും മറ്റുള്ളവർക്കാണ് സന്ദീപ് ഉണ്ണികൃഷ്ണൻ പ്രാധാന്യം കല്പിച്ചത്. ആരെയും വെറുക്കുന്ന ശീലം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല”- “. ആദിവി പറഞ്ഞു

മാത്രമല്ല സിനിമയ്ക്ക് യാതൊരു പ്രചാരവേലയും ഇല്ലെന്നും സിനിമയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത് രേവതിയാണെന്നും ആദിവി അഭിപ്രായപ്പെട്ടു. കൂടാതെ സന്ദീപിന്റെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. മലയാള സിനിമയെ കുറിച്ചും ആദിവി ധാരാളം സംസാരിച്ചു. ഈ അടുത്തകാലത്ത് കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് കുമ്പളങ്ങി നൈറ്റ്സാണ് എന്നും അയ്യപ്പനും കോശിയും ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും. ഭീഷ്മപർവ്വത്തിൽ മമ്മൂക്കയുടേത് ഉഗ്രൻ പ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു.

admin

Share
Published by
admin
Tags: Adivi shesh

Recent Posts

ഭാര്യയെയും മകനെയും തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു ! ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ്…

10 mins ago

പുത്തൻ ആവേശത്തിൽ കേരള ഘടകം ! അടുത്തലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് ? |BJP

ബിജെപിക്ക് 27 ശതമാനം വോട്ടോ ? എക്സിറ്റ് പോൾ കണ്ട് വായപൊളിക്കണ്ട ! സൂചനകൾ നേരത്തെ വന്നതാണ് #bjp #rajeevchandrasekhar…

25 mins ago

ഹ_മാ_സിനെ ഇല്ലാതാക്കുന്നതില്‍ വിട്ടു വീഴ്ചയില്ല | ബന്ദികളെ വിട്ടയയ്ക്കുന്ന കരാറിനോട് ഇസ്രയേല്‍

ഗാസ യു_ദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ച കരാറിന്റെ കരടിനോട് അനുഭാവപൂര്‍വ്വം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു…

45 mins ago

ഒഡിഷ നിയമസഭാ എക്‌സിറ്റ് പോളില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റം| തൂക്കു സഭയ്ക്കു സാദ്ധ്യത

ഒഡിഷയും കാവി അണിയുന്നു. ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളില്‍ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിനെ ഭാരതീയ ജനതാ…

1 hour ago

യുവതിയുടെ ധീരമായ ചെറുത്ത് നിൽപ്പ് !മോഷ്ടിച്ച സ്‌കൂട്ടറിലെത്തി മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍ !

മോഷ്ടിച്ച സ്‌കൂട്ടറിലെത്തി യുവതിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാര്‍ (42) ആണ് കഴക്കൂട്ടം പോലീസിന്റെ…

2 hours ago

പോലീസുകാരന്‍ കൈക്കൂലിവാങ്ങിയതിന് ഭാര്യയ്ക്കു തടവുശിക്ഷ വിധിച്ച് കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. #briberycase #madrashighcourt

2 hours ago