Kerala

തൃക്കാക്കരയെ ഇളക്കി മറിച്ച്‌ കൊട്ടിക്കലാശം അവസാനിച്ചു: പ്രതീക്ഷയോടെ മുന്നണികൾ, ബിജെപി അണികൾക്ക് ആവേശമായി ദേശീയ നേതാക്കളും, പിസി ജോർജും

കൊച്ചി: ഒരു മാസത്തോളം നീണ്ടു നിന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് അന്ത്യം കുറിച്ചു. വന്‍ ജനസന്നാഹത്തോടെയുള്ള കൊട്ടിക്കലാശമാണ് അവസാനിച്ചത്. യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളും അണികളും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിച്ച്‌ കൊട്ടിക്കലാശത്തിന്റെ മാറ്റുകൂട്ടി.

സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളെല്ലാം തന്നെ കൊട്ടി കലാശത്തിൽ പങ്കെടുത്തിരുന്നു. മണ്ഡലം ചുറ്റിയെത്തുന്ന സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരുമെല്ലാം പാലാരിവട്ടത്തേക്ക് ആണ് എത്തിയത്.

പാലാരിവട്ടത്തേക്ക് ഉച്ച കഴിഞ്ഞപ്പോഴേ ജനക്കൂട്ടത്തിന്റെ ഒഴുക്കു തുടങ്ങിയിരുന്നു. ആട്ടവും പാട്ടും വാദ്യമേളങ്ങളുമായി അത്യാവേശമായിരുന്നു. മഴ മാറിനിന്നതും കലാശക്കൊട്ടിന്റെ ആവേശം ഇരട്ടിയാക്കി.

കേരള ജനപക്ഷം നേതാവ് പിസി ജോർജ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത് ബിജെപി അണികൾക്ക് ആവേശമായി. വർഗീയ ശക്തികൾക്ക് കുടപിടിയ്‌ക്കുന്ന ഇടതുപക്ഷത്തിന്റേയും യുഡിഎഫിന്റേയും ഇരട്ടനീതിയാണ് ബിജെപി പ്രധാനമായും പ്രചരണ ആയുധമാക്കിയത്. ബിജെപിയുടെ ദേശീയ സംസ്ഥാന നേതാക്കൾ കൊട്ടികലാശത്തിന് നേതൃത്വം നൽകികൊണ്ട് പ്രചാരണ രംഗത്തുണ്ടായിരുന്നു.

കേന്ദ്രസർക്കാറിന്റെ വികസനപദ്ധതികളെല്ലാം സംസ്ഥാനസർക്കാറിന്റേതാക്കി പ്രചരിപ്പിക്കുന്ന സിപിഎമ്മിനേയും തൃക്കാക്കരയിൽ ബിജെപി തുറന്നുകാട്ടി. പോപ്പുലർ ഫ്രണ്ടിന് കേരളത്തിൽ ഭീകരത വളർത്താൻ കൂട്ടു നിൽക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ജനം തിരിയുമെന്ന് തന്നെയാണ് ബിജെപിയുടെ പ്രധാന നേതാക്കളെല്ലാം വ്യക്തമാക്കുന്നത്. കൊച്ചുകുട്ടികളെ കൊണ്ട് കൊലവിളി മുദ്രാവാക്യമടക്കം വിളിപ്പിച്ച് കേരളത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ബിജെപിയുടെ ദേശീയനേതാക്കളടക്കം വിമർശിച്ചിരുന്നു. ദേശീയ നേതാക്കളടക്കം എത്തിയാണ് എഎൻ രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിച്ചത്.

വികസനം പ്രധാന വാഗ്ദാനം നൽകി നൂറ് തികയ്‌ക്കാനുള്ള നെട്ടോട്ടത്തിലാണ് ഇടതുപക്ഷം എംഎൽഎമാരും മന്ത്രിമാരുമടക്കം ജോ ജോസഫിനായി പ്രചാരണരംഗത്ത് തന്നെയുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടനുബന്ധിച്ച് ഉയർന്ന വിവാദങ്ങൾ ഇടതുപക്ഷത്തിന്റെ പ്രചരണത്തെ പിന്നോട്ട് വലിച്ചെങ്കിലും മുഖ്യമന്ത്രിയെ അടക്കം മണ്ഡലത്തെത്തിച്ചാണ് സിപിഎം ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

കെ റെയിൽ കല്ലിടലടക്കം നിർത്തി വെച്ച് ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ് സിപിഎം. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവുമോ ഉപതിരഞ്ഞെടുപ്പ് ഫലം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാതെ കെവി തോമസിനെയടക്കം പരസ്യപ്രചാരണത്തിന് ഇറക്കിയാണ്‌സിപിഎം പ്രചാരണം പൊടിപൊടിക്കുന്നത്. സിപിഎം സ്ഥാനാർത്ഥിയുടേ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങളും അണിയറയിൽ സജീവമാണ്.

പൊന്നാപുരം കോട്ട നിലനിർത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ഭൂരിപക്ഷം വർദ്ധിപ്പിക്കാനാണ് ശ്രമമെന്നും തിരഞ്ഞെടുപ്പ് ഫലം സർക്കാരിനെതിരെയുള്ള ജനങ്ങളുടെ മറുപടിയായിരിക്കുമെന്നും യുഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നുണ്ട്. തൃക്കാക്കരയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന് ആരോപണവും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നുണ്ട്. കള്ളവോട്ടുണ്ടെന്നും വോട്ടർമാരെ ഒഴിവാക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.

പിസി തോമസിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ പത്‌നി ഉമ തോമസ് വിജയിക്കുമെന്ന വിശ്വാസമാണ് യുഡിഎഫ് പുലർത്തുന്നത്. ഉറച്ചകോട്ടയെന്ന് അഭിമാനിയ്‌ക്കുന്ന മണ്ഡലം നിലനിർത്തേണ്ടത് യുഡിഎഫിന്റെ അഭിമാനപ്രശ്‌നമായി മാറിയിരിക്കുകയാണ്.

B4 Admin

Recent Posts

സുപ്രധാന മുന്നേറ്റം. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനായി ഭാരതത്തിന് യൂറോപ്യന്‍ രാജ്യങ്ങളുടെ ശക്തമായ പിന്തുണ

ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…

7 minutes ago

ഏകധ്രുവ ലോകക്രമത്തിനെതിരെ ഭാരതം. ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രിയുടെ ശക്തമായ മുന്നറിയിപ്പ്

ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…

39 minutes ago

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

14 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

15 hours ago

ഗണേശോത്സവ ഘോഷയാത്രകള്‍ക്കെതിരെ അക്രമം തുടരുന്നു. ഹൈദരാബാദില്‍ ഗണേശോത്സവ അന്നദാന സ്ഥലത്ത് മാംസ അവശിഷ്ടങ്ങള്‍ എറിഞ്ഞു. സംഘര്‍ഷം, മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…

16 hours ago

സോമനാഥ ക്ഷേത്രത്തിനും ബി.ജെ.പി ഓഫീസുകള്‍ക്കും ബോംബ് ഭീഷണി. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നില്‍ വലിയ സൈബര്‍ ശൃംഖലയെന്ന് സൂചന

ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…

16 hours ago