Featured

മലബാർ ഹിന്ദു വംശഹത്യ; മതഭ്രാന്ത് കൊണ്ട് മദം പൊട്ടിയവർ കൊലചെയ്തത് നിരപരാധികളെ…

മലബാറിലെ വംശഹത്യ എന്ന് പറയുമ്പോൾ അതൊരു കേവലം ഹൈന്ദവ -മുസ്‌ലിം വിഷയം മാത്രമാക്കി കണക്കാക്കരുത്.
മതഭ്രാന്ത് കൊണ്ട് മദം പൊട്ടിയവർ കൊലചെയ്തത് ഹൈന്ദവരെ മാത്രമായിരുന്നില്ല ;വാരിയൻ കുന്നനും അയാളോടൊപ്പം ഉണ്ടായിരുന്ന ഖിലാഫത്ത് വർഗീയ വാദികളും ആ പ്രദേശത്തുള്ള ക്രൈസ്തവരെയും കൊലചെയ്തിരുന്നു .
കെപിസിസി നേതാവായിരുന്ന കെ മാധവൻ നായർ മാപ്പിളലഹള എന്ന തൻ്റെ പുസ്തകത്തിൽ വളരെ വിശദമായി ഇത് വരിക്കുന്നുണ്ട്.
തിരുന്നാവായക്കടുത്ത് കൊടക്കൽ എന്ന പ്രദേശത്തായി ഒരു ഓട്ടുകമ്പനി നിലനിന്നിരുന്നു.
അവിടെ തൊഴിലാളികളായി ക്രിസ്ത്യാനികളും ഹിന്ദുക്കളും അടക്കം ആയിരത്തോളം പേർ ഉണ്ടായിരുന്നു എന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
മതിഭ്രമം മൂത്ത് ആയുധങ്ങളുമായി ഓട്ടുകമ്പനിയിലേക്ക് ഇരച്ച് കയറിയ ആലി മുസല്യാരും സംഘവും അർദ്ധ പട്ടിണിക്കാരായ പാവം തൊഴിലാളികളെ നിഷ്ക്കരുണം അരിഞ്ഞ് വീഴ്ത്തുകയായിരുന്നു.
കാഫിറുകളാണ് എന്ന ഒറ്റ കാരണം കൊണ്ട് കൊന്നൊടുക്കപ്പെട്ട ആ സാധു മനുഷ്യരിൽ ധാരാളം ക്രൈസ്തവരും ഉൾപ്പെട്ടിരുന്നു.
യേശുമിത്രൻ എന്ന് പേരായ ഒരു സ്‌കൂൾ മാസ്റ്ററെയും അദ്ദേഹത്തിന്റെ അഞ്ചു കുഞ്ഞുങ്ങളെയും കലാപക്കാർ കൊലപ്പെടുത്തിയ സംഭവും മാധവൻ നായർ രേഖപ്പെടുത്തിയിട്ടുണ്ട്. കൈക്കുഞ്ഞടക്കം അഞ്ചുകുട്ടികളെ നരാധമൻമാർ വെട്ടി നുറുക്കി കൊല്ലുകയാണ് ഉണ്ടായത് .
അറിയപ്പെടാത്ത അർമേനിയൻ ഹോളോകാസ്റ്റിനു സമമായ ഒരു കൂട്ടക്കൊല തന്നെ ആയിരുന്നു അത് . ലോകചരിത്രത്തില്‍ രക്തം കൊണ്ടെഴുതിയ വിലാപകാവ്യമാണ് അര്‍മേനിയന്‍ ഹോളോകാസ്‌റ് .
തുര്‍ക്കിയിലെ ‍ ഓട്ടോമന്‍ സാമ്രാജ്യത്തിനുള്ളില്‍ പെട്ടുപോയ ക്രിസ്ത്യാനികളെ കൂട്ടക്കുരുതി നടത്തിയ സംഭവ പരമ്പര ആണ് അര്‍മേനിയന്‍ ഹോളോകാസ്‌റ് .
മറ്റെല്ലാ രാജ്യത്തും ഉള്ളതുപോലെ അര്‍മേനിയന്‍ ക്രൈസ്തവരും ഓട്ടോമന്‍ ഭീകര ഭരണകൂടത്തില്‍ ദിമ്മികള്‍ ആയിരുന്നു .
ഇസ്ലാമിക ഖലീഫത്തിന് കീഴില്‍വരുന്ന മുസ്ലിം അല്ലാത്ത മനുഷ്യരാണ് ദിമ്മികൾ.
നാമമാത്രമായ അവകാശങ്ങള്‍ മാത്രമുള്ള ദിമ്മികള്‍ക്ക് മുസ്ലീങ്ങളുടെ കീഴില്‍ രണ്ടാം കിട പൗരന്മാരായി കഴിയാം .
ഏതു നിമിഷവും ദിമ്മികളുടെ സ്വത്ത് കയ്യേറാനും അവരുടെ സ്ത്രീകളെ ലൈംഗിക അടിമകളാക്കാനും അവരെ കൊലപ്പെടുത്താനും ഇസ്ലാമിക രാഷ്ട്രഭരണകൂടത്തിനു കഴിയും ..
ഇറാക്ക് സിറിയ എന്നിവിടങ്ങളിലെ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ദിമ്മികൾ ആയിരുന്നു കുർദ്ദുകളും യസീദികളും ..
വാരിയംകുന്നനും ആലി മുസല്യാരും സ്ഥാപിച്ച മലബാർ ഖാലിഫേറ്റിലെ ദിമ്മികൾ ആയിരുന്നു അന്നത്തെ ഹൈന്ദവരും ക്രൈസ്തവരും ..
വള്ളുവനാടും ഏറനാടും ഉള്‍പ്പെടുന്ന പ്രദേശമാണ് “അല്‍ ദൗള “എന്ന അറബി പേരിട്ട് ഇസ്ലാമിക് ഖാലിഫേറ്റാക്കി മാറ്റിയത്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഈ ഖാലിഫേറ്റിൻ്റെ നായകനും കൂട്ടക്കൊലകളുടെ നേതാവുമായിരുന്നു.
അള്ളാഹു അല്ലാതൊരു ദൈവവുമില്ല’ എന്ന ഷഹാദത് കലിമ അറബിയില്‍ രേഖപ്പെടുത്തിയ ‘അല്‍ റയാത് അല്‍ ഉക്വാബ്’ എന്ന പരുന്തിന്റെ കരിങ്കൊടി ആയിരുന്നു അയാളുടെ പതാക.
തുര്‍ക്കിയിലെ ഖലീഫയെ പ്രതിനിധീകരിക്കുന്ന ‘ഫെസ്’ എന്ന ചുവന്ന തൊപ്പിയായിരുന്നു അയാളുടെ കിരീടം.
നാല് മാസത്തോളം സുല്‍ത്താന്‍ വാരിയംകുന്നന്റെയും അയാളുടെ മാപ്പിള സൈന്യത്തിന്റെയും തേര്‍വാഴ്ച അൽ ദൗളയിൽ തുടർന്നു….
അവരുടെ മാര്‍ച്ചില്‍ തിരൂരങ്ങാടി മുതല്‍ നിലമ്പൂര്‍ വരെയുള്ള ഇല്ലങ്ങളും മനകളും തറവാടുകളും കോവിലകങ്ങളും എല്ലാം തകര്‍ന്നടിഞ്ഞു തരിപ്പണമായി.
നമ്പൂതിരിമാരും നായന്മാരുമെല്ലാം ജന്മികള്‍ എന്ന പേരില്‍ കൊല ചെയ്യപ്പെട്ടു.
തീയരും പുലയരുമെല്ലാം ജന്മികളുടെ ചാരന്മാരും സഹായികളും എന്ന പേരിലും കൊല ചെയ്യപ്പെട്ടു. സ്ത്രീകള്‍ ജാതി ഭേദമെന്യേ മാനഭംഗത്തിന് ഇരകളായി.
മതംമാറാന്‍ കൂട്ടാക്കാത്ത മനുഷ്യരെല്ലാം മരിക്കുകയോ പലായനം ചെയ്യുകയോ ചെയ്തു.
അങ്ങാടികളെല്ലാം ശവപ്പറമ്പുകളായി.
കിണറുകള്‍ തോറും ജഡങ്ങള്‍ ചീഞ്ഞഴുകി. കൊള്ളയടിച്ച പണ്ടങ്ങളും പിടിച്ചെടുത്ത വസ്തുവഹകളും അല്‍ ദൗളയുടെ സമ്പത്തായി കുമിഞ്ഞു കൂടി.
ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുകയും മൂര്‍ത്തീ വിഗ്രഹങ്ങളില്‍ പശുവിന്റെ കുടല്‍മാല തൂങ്ങിയാടുകയും ചെയ്തു.
അധികം പേരെ കൊന്നവന്‍ വീരനായി. അങ്ങനെ ഹിന്ദു വംശഹത്യ മലബാറില്‍ ഒരു നാട്ടാചാരമായി മാറി…
1921 അവസാനത്തോടെ ബ്രിട്ടീഷ് ആര്‍മി ഉദ്യോഗസ്ഥരില്‍ നിന്ന് നേരിട്ട് സൈനിക പരിശീലനം സിദ്ധിച്ച ഹിന്ദുക്കള്‍ മാത്രം അംഗങ്ങളായ അര്‍ദ്ധ സൈനിക സ്വഭാവമുള്ള ഒരു പ്രത്യേക പോലീസ് സേനഅൽ ദൗളയിൽ എത്തി. ‘മലബാര്‍ സ്‌പെഷ്യല്‍ പോലീസ്’ എന്നായിരുന്നു ആ അര്‍ദ്ധസൈനിക പോലീസ് വിഭാഗത്തിന്റെ പേര്.
എം.എസ്.പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആ സേന ഇപ്പോഴും കേരളാ പോലീസിന്റെ ഭാഗമാണ്.
ആ സേനയാണ് 1921 ഡിസംബര്‍ അവസാനം മുതല്‍ 1922 ജനുവരി ആദ്യം വരെയുള്ള ദിവസങ്ങളുടെ സമയം കൊണ്ട് മാപ്പിള കലാപത്തെ അടിച്ചമര്‍ത്തിയത്.
അപ്പോഴേക്കും മതംമാറാനും ഓടി പോവാനും വിസമ്മതിച്ച പതിനായിരത്തോളം ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു കഴിഞ്ഞിരുന്നു.
മാപ്പിള കലാപം കേരളം കണ്ട ഏറ്റവും വലിയ ഹിന്ദു വിരുദ്ധ വര്‍ഗ്ഗീയ കലാപം തന്നെയായിരുന്നു. ആര്‍.എസ്.എസ്സിനോ ഹിന്ദുത്വത്തിനോ ഗുണകരമാകുമെന്ന് കരുതി ഇത് വർഗ്ഗ സമരവും കാർഷിക സമരവും ഒക്കെയായി വ്യാഖ്യാനിക്കുകയും യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചു പിടിക്കുകയും ചെയ്യുന്ന ഇടത് – വലത് രാഷ്ട്രീയക്കാരാണ് യഥാർത്ഥ നയവഞ്ചകർ.

100YearsOfMalabarHinduGenocide

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

3 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

3 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

4 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

11 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

12 hours ago