കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസില്‍ പ്രതികളായ പോലീസുകാര്‍ പിടിയില്‍. താമരശ്ശേരിയിൽ ഒളിവിൽ കഴിയവെയാണ് സനിത്തിനെയും ഷൈജിത്തിനെയും പിടികൂടിയത്. താമരശ്ശേരിയിലെ ഒരു ആൾപ്പാർപ്പില്ലാത്ത ഒരു വീടിന്റെ മുകൾനിലയിലാണ് ഇരുവരുംഒളിവിൽ കഴിഞ്ഞതെന്നാണ് വിവരം. കേസിലെ മുഖ്യപ്രതി ബിന്ദുവിന്റെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഇവർ യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. പുതിയ ഒളിസ്ഥലം തേടി പോകുന്നതിനിടെയാണ് ഇവർ അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്.
നേരത്തെ പിടിയിലായ ബിന്ദുവിനെയും മറ്റ് മൂന്ന് സ്ത്രീകളെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്തതോടെയായിരുന്നു പോലീസുകാരുടെ പങ്ക് വ്യക്തമായത്. അനാശാസ്യ കേന്ദ്രം നടത്തിപ്പിൽ ഇരുവർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ ഇരുവരെയും സർവീസിൽ നിന്ന് സസ്പെൻഡ്ചെയ്തിരുന്നു. ഷൈജിത്തിന്റെ പാസ്പോർട്ടും കണ്ടുകെട്ടി.

