Malppuram Cooperative Bank Fraud
മലപ്പുറം: കരുവന്നൂർ കുംഭകോണം പുറത്തുവന്നതോടെ മറ്റു സഹകരണബാങ്കുകളിലെ പല തട്ടിപ്പുകളും ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിൽ ഒട്ടേറെ ബിനാമി അക്കൗണ്ടുകളുണ്ടെന്ന് വെളിപ്പെടുത്തൽ. സെക്രട്ടറി വി.കെ ഹരികുമാറിന് സി.മോനു എന്ന പേരിൽ വ്യാജ അക്കൗണ്ടുണ്ടെന്ന് മുൻ ജീവനക്കാരി സെറീന വെളിപ്പെടുത്തി.
സി.മോനു എന്ന പേരിലുള്ള അക്കൗണ്ടിൽ നിരന്തരം ഇടപാട് നടന്നതായി സെറീന മാധ്യമങ്ങളോട് പറഞ്ഞു. പലിശ വേണ്ടാത്ത ഉപഭോക്താക്കളുടേയും ‘ഗഹാൻ’ കമ്മീഷൻ തുകയും മാറ്റിയത് ഈ അക്കൗണ്ടിലേക്കാണ്. സിനിമാ താരങ്ങളുടെ പേരിൽ ബാങ്കിൽ വ്യാജ അക്കൗണ്ട് ഉണ്ടായിരുന്നു. ബാങ്കിലെ കൃത്രിമം കണ്ടുപിടിച്ചതിന് തന്നോട് പ്രതികാര നടപടി സ്വീകരിച്ചതായി സെറീന വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് മുൻ സീനിയർ ക്ലാർക്ക് സെറീന തിരൂരങ്ങാടി പോലീസിൽ പരാതി നൽകി.
മലപ്പുറം എ ആർ.നഗർ സഹകരണ ബാങ്ക് ക്രമക്കേടിൽ അന്വേഷണത്തിന് സഹകരണ വകുപ്പ് ഇന്നലെ ഉത്തരവിട്ടിരുന്നു. ബാങ്കിന്റെ മറവിൽ ഭരണസമിതി സമാന്തര പണമിടപാട് സഥാപനം നടത്തിയിരുന്നതിന്റെ രേഖകൾ നേരത്തെതന്നെ പുറത്തു വന്നിരുന്നു. ആദായ നികുതി വകുപ്പിന്റെ ശുപാർശയെ തുടർന്നാണ് സഹകരണവകുപ്പ് ഉദ്യോഗസ്ഥ തല അന്വേഷണത്തിന് ഉത്തരവിട്ടത്. തിരൂരങ്ങാടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം എആർ നഗറിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കും.
എന്നാൽ ക്രമക്കേട് വിവാദങ്ങൾ സജീവമായിരിക്കെ ബാങ്ക് പ്രസിഡന്റ് കെടി അബ്ദുൾ ലത്തീഫ് അതിനിടെ രാജിവച്ചു. കാലാവധി കഴിഞ്ഞതിനാൽ രാജിയെന്നാണ് മുസ്ലീം ലീഗ് നേതൃത്വം ഇതിനു നൽകുന്ന വിശദീകരണം. എന്നാൽ 2002 മുതൽ ബാങ്കിന്റെ മറപറ്റി ഭരണസമിതി അംഗങ്ങൾ ഫ്രണ്ട്‌സ് ഹോം നീഡ്‌സ് എന്ന പേരിൽ സമാന്തര പണമിടപാട് സ്ഥാപനം നടത്തിയിരുന്നതിന്റെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് ചോദ്യം ചെയ്ത ജീവനക്കാരെ അന്ന് ബാങ്ക് പുറത്താക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…
ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…