Court order
മലപ്പുറം: മാലാപറമ്പിലെ റബര്‍ തോട്ടത്തില്‍ സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസില്‍ പതിനേഴര വര്‍ഷങ്ങള്‍ക്കു കേസ് പുനരന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. പത്തത്ത് അബ്ദു എന്ന പൊതു പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. പതിനേഴര വര്‍ഷങ്ങള്‍ മുമ്പ് സംഭവിച്ച കേസ് വീണ്ടും അന്വേഷിക്കാനും മൂന്ന് മാസത്തിനകം തന്നെ തീര്‍പ്പ് കല്‍പ്പിക്കാനുമാണ് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിയായ അനില്‍ കാന്തിനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
2004 ഡിസംബര്‍ 28 നായിരുന്നു കേസിന് ആസ്പദമായ സംഭവം. അജ്ഞാത സ്ത്രീയുടെ മൃതദേഹം മാലാപ്പറമ്പിലെ തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകം ആണെന്നായിരുന്നു പോസ്റ്റ് മാർട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ കേസില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല.
2009ല്‍ തെളിവോ പ്രതികളെയോ ലഭിച്ചില്ലെന്ന് കാണിച്ച് പോലീസ് കേസ് അവസാനിപ്പിച്ചു. എന്നാൽ കൊലപാതകത്തിന് തെളിവുകള്‍ ഉണ്ടെന്ന് കാണിച്ചാണ് അബ്ദു കോടതിയെ സമീപിച്ചത്. ഇതേ തുടർന്ന് പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിഗണിക്കാനും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…