കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 14 ലക്ഷം രൂപ വിലവരുന്ന 281.88 ഗ്രാം സ്വർണ്ണ മിശ്രിതവുമായി ഒരാളെ കസ്റ്റംസ് പിടികൂടി. മലപ്പുറം സ്വദേശി മുഹമ്മദാണ് കസ്‌റ്റംസിന്റെ പിടിയിലായത്. അരപ്പട്ട രൂപത്തിലാക്കി ജീൻസിനുള്ളിൽ തുന്നി വച്ചാണ് മുഹമ്മദ് സ്വർണം കടത്താൻ ശ്രമിച്ചത്.
സ്വർണത്തെ പല രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കൊണ്ടുവരുന്നത് കൂടിയതോടെയാണ് കസ്റ്റംസ് അധികൃതർ പരിശോധന ശക്തമാക്കിയത്. സംശയം തോന്നി ഇയാളെ പരിശോധിച്ചപ്പോഴാണ് അരപ്പട്ട രൂപത്തിലാക്കി സ്വർണം തുന്നി പിടിപ്പിച്ചിരിക്കുന്നത് കണ്ടെത്തിയത്. ദുബായിൽ നിന്നുമാണ് ഇയാൾ കൊച്ചി വിമാനത്താവളത്തിലെത്തിയത്.

