malayalam actress subi suresh passed away
മലയാള സിനിമാ ലോകത്തെ കണ്ണീരിലാക്കി സുബി സുരേഷ് വിടവാങ്ങി. പ്രശസ്ത സിനിമാ നടിയും ടെലിവിഷൻ അവതാരകയുമായിരുന്നു സുബി സുരേഷ്. താരത്തിന്റെ വിയോഗത്തിന്റെ ആഘാതത്തിലാണ് സിനിമാ ലോകം. ഒരുപാട് സിനിമയിലൂടെയും പരിപാടികളിലൂടെയും കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും താരത്തെ മലയാളികൾ നെഞ്ചിലേറ്റിയത് കുട്ടികൾക്കായി ഒരുക്കിയ ‘കുട്ടിപ്പട്ടാളം എന്ന പ്രോഗ്രാമിലൂടെയാണ്. കുട്ടിപ്പട്ടാളത്തിലെ അവതരണവും കുട്ടികളോടുള്ള പെരുമാറ്റവും പരിപാടിയിലെ നർമ്മം കലർന്ന സംഭാഷണവുമെല്ലാം മലയാളികളെ ത്രസിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു. ഏതൊരു കഥാപാത്രത്തെയും അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള പ്രതിഭയാണ് സുബി.
കരൾ രോഗത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടക്കവെയാണ് മരണം സുബിയെ കവർന്നെടുത്തത്. സുബിയുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് ഇപ്പോള്‍ സിനിമ ടിവി ലോകം. മമ്മൂട്ടി, ആസിഫലി, ദിലീപ്, മുകേഷ്, ഭാവന, കുഞ്ചാക്കോ ബോബന്‍, ജയറാം,മാമുക്കോയ ,കലാഭവൻ ഷാജോൺ,രമേഷ്‌പിഷാരടി,ടിനി ടോം,മഞ്ജു പിള്ള ഇങ്ങനെ പ്രമുഖര്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. അതേ സമയം സുബിയുടെ സംസ്കാരം നാളെ വൈകീട്ട് നടക്കും എന്നാണ് ബന്ധുക്കള്‍ അറിയിക്കുന്നത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…