Cinema

മലയാള സിനിമ ലോകം ഉയർത്തെഴുനേൽക്കുന്നു: ദുബായിൽ ചിത്രീകരണം ആരംഭിച്ച് കൂടുതൽ മലയാള സിനിമകൾ

കോവിഡ് എന്ന വലിയ മഹാമാരിയുടെ പ്രതിസന്ധികൾ കടന്ന് സിനിമ ലോകം വീണ്ടും ഉയർത്തെഴുനേൽക്കുന്നു. നിരവധി മലയാള സിനിമകൾ ഷൂട്ടിങ്ങിനായി ദുബായിലേക്ക് പോകാനൊരുങ്ങുന്ന വാർത്തകളാണ് ഇപ്പോൾ എത്തുന്നത്. മമ്മൂട്ടി(Mammootty) മോഹൻലാൽ(Mohanlal) തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക മുൻനിര താരങ്ങൾക്കും യു.എ.ഇ ഗവൺമെന്റ് പത്ത് വർഷത്തെ ഗോൾഡൻ വിസ സമ്മാനിച്ചിരുന്നു.

ഇതിന് പിന്നാലെ മലയാള സിനിമാ ചിത്രീകരണങ്ങൾക്ക് പുത്തൻ പാക്കേജുകൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് കൂടുതൽ മലയാള സിനിമകൾ ദുബായിൽ ചിത്രീകരിക്കാനൊരുങ്ങുന്നത്. മംമ്‌താ മോഹൻദാസിനെയും സൗബിൻ ഷാഹിറിനെയും നായികാ നായകന്മാരാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന ‘മ്യാവൂ’, നവാഗതനായ ജോണി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമായ മെയ്‌ഡ് ഇൻ കാരവൻ എന്ന ആൻസൺ പോൾ – അന്നു ആന്റണി എന്നീ ചിത്രം എന്നിവയാണ് ദുബായിൽ ഒടുവിൽ പൂർത്തീകരിച്ചത്.

അതേസമയം ഈ മാസം മൂന്ന് പുതിയ ചിത്രങ്ങളുടെ ചിത്രീകരണമാണ് ദുബായിൽ തുടങ്ങുന്നത്. അനു സിതാര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ദുബായിൽ തുടങ്ങും. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കറിയ മുഹമ്മദ് ആണ് ചിത്രം ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ദുബായിൽ തുടങ്ങും. ഈ ചിത്രത്തിൽ സിദ്ദിഖ്, ലെന, ഗായത്രി അരുൺ, കുരുതി ഫെയിം സാഗർ സൂര്യ എന്നിവരും പ്രധാന വേഷങ്ങളിൽ വരുന്നുണ്ട്. ഇങ്ങനെ നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

admin

Recent Posts

സ്വകാര്യ ആവശ്യത്തിനായി ജനറൽ ആശുപത്രിയിൽ നിന്ന് സർക്കാർ ഡോക്ടറെ വിളിച്ചു വരുത്തി; തിരുവനന്തപുരം ജില്ലാ കളക്ടർക്കെതിരെ പരാതി; മാന്യമായി പെരുമാറിയില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് കെ ജി എം ഒ

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി സർക്കാർ ഡോക്ടറെ കളക്ടർ വിളിച്ചു വരുത്തിയതായി പരാതി. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനെതിരെയാണ് പരാതി ഉയർന്നത്.…

35 mins ago

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി വിജയത്തിലേക്ക് ; അടുത്ത സാമ്പത്തിക വർഷം മുതൽ പ്രതിരോധ ആയുധ ഇറക്കുമതി അവനാസിപ്പിക്കാൻ ഒരുങ്ങി ഭാരതം

ദില്ലി : ആയുധ നിർമ്മാണത്തിൽ സ്വയം പര്യാപ്തക കൈവരിച്ചതോടെ പ്രതിരോധ ആയുധ ഇറക്കുമതി അവനാസിപ്പിക്കാൻ ഭാരതം. അടുത്ത സാമ്പത്തിക വർഷം…

47 mins ago

ഇന്ദിരാ ​ഗാന്ധി ഉയിർത്തെഴുന്നേറ്റ് വന്നാൽ പോലും സിഎഎ പിൻവലിക്കില്ല ! പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വന്നന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ പൗരത്വം നൽകും ;വെല്ലുവിളിച്ച് അമിത് ഷാ

പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരൊക്കെ എന്തൊക്കെ ചെയ്താലും പൗരത്വ…

2 hours ago

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഞ്ചാവ് കൃഷിയിലേക്ക് കടന്ന് പാകിസ്ഥാൻ; ലക്ഷ്യം ആ​ഗോള ലഹരി മാർക്കറ്റ്!

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ നീക്കവുമായി പാകിസ്ഥാൻ. മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുകയും കൃഷി വ്യാപിപ്പിച്ച് ഇറക്കുമതി…

2 hours ago