Friday, December 12, 2025

ഉപതെരഞ്ഞെടുപ്പ് കാലത്തും വാർത്താ ചാനലുകളോട് മുഖം തിരിച്ച് മലയാളി ; റേറ്റിങ്ങിൽ ഒഴുക്കിനെതിരെ നീന്തി ഒന്നാമതെത്തി ഏഷ്യാനെറ്റ് ന്യൂസ്; കാഴ്ച്ക്കാരുടെ എണ്ണത്തിൽ വൻ ഇടിവുമായി 24 ന്യൂസ്

കൊച്ചി : ഉപതെരഞ്ഞെടുപ്പ് കാലത്തും വാർത്താ ചാനല്‍ കാണാനുള്ള പ്രേക്ഷക താല്‍പ്പര്യത്തില്‍ വൻ ഇടിവ് ഇടിവ്. വിവാദങ്ങളുണ്ടാകുമ്പോൾ കാഴ്ചക്കാരുടെ എണ്ണത്തിൽ വർധനവുണ്ടാകും. എന്നാൽ സമീപകാലത്ത് ഈ ട്രെൻഡിന് വിരുദ്ധമായി കാഴ്ചക്കാരുടെ എണ്ണം കുറയുകയാണ്. വാര്‍ത്തകള്‍ക്ക് അപ്പുറം വിനോദത്തെയാണ് പ്രേക്ഷകര്‍ ചേര്‍ത്തു പിടിക്കുന്നത്. ന്യൂസ് ചാനല്‍ റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നിലാണ്. മറുവശത്ത് ഈ വര്‍ഷത്തെ നാല്‍പ്പത്തിയാറാം ആഴ്ചയില്‍ ഏറ്റവും പ്രേക്ഷക നഷ്ടമുള്ളത് 24 ന്യൂസിനാണ്.

കണക്കുകൾ പരിശോധിക്കുമ്പോൾ ഈ ആഴ്ച 91 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിനുള്ളത്. കഴിഞ്ഞ തവണത്തേതിന് അപേക്ഷിച്ച് ഒരു പോയിന്റ് കുറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് 75 പോയിന്റാണുള്ളത്. കഴിഞ്ഞ ആഴ്ച 78 പോയിന്റുണ്ട്. ട്വന്റി ഫോറിന് കഴിഞ്ഞ ആഴ്ചയില്‍ 61 പോയിന്റായിരുന്നു. ഇത് 55 പോയിന്റായി. ഷിരൂര്‍ രക്ഷാപ്രവര്‍ത്തന സമയത്ത് റേറ്റിംഗില്‍ ഒന്നാമത് എത്തിയ ചാനലാണ് അതിവേഗം താഴേയ്ക്ക് പോകുന്നത്. റിപ്പോര്‍ട്ടറിന് ലഭിച്ച സ്വീകാര്യതയാണ് ട്വന്റി ഫോറിന് തിരിച്ചടിയായത്. കേരളാ വിഷന്റെ സെറ്റ് ടോപ് ബോക്‌സില്‍ ഓണ്‍ ചെയ്യുമ്പോള്‍ തന്നെ റിപ്പോര്‍ട്ടര്‍ എത്തിയതും ട്വന്റി ഫോര്‍ ന്യൂസിനെ ബാധിച്ചെന്നാണ് വിലയിരുത്തല്‍.

ചാനല്‍ റേറ്റിംഗില്‍ നാലാം സ്ഥാനത്ത് പതിവ് മനോരമ ന്യൂസാണ്. 42 പോയിന്റാണ് മനോരമയ്ക്കുള്ളത്. കഴിഞ്ഞ ആഴ്ച 45 പോയിന്റുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോട് മലയാളി സാധാരണ താല്‍പ്പര്യം കാണിക്കും. ഈ ദിവസത്തെ എങ്ങനെ ചാനലുകള്‍ പ്രയോജനപ്പെടുത്തുമെന്നതാകും നിര്‍ണ്ണായകം.

അഞ്ചാമതുള്ള മാതൃഭൂമിയ്ക്ക് 46-ാം ആഴ്ചയില്‍ 33 പോയിന്റാണുള്ളത്. രണ്ടു പോയിന്റ് കുറഞ്ഞു. ജനം ടിവിക്ക് 23 പോയിന്റുണ്ട്. കൈരളി ന്യൂസിന് 21ഉം. എട്ടാമതുള്ള ന്യൂസ് 18 കേരളയ്ക്ക് 12 പോയിന്റുണ്ട്. മീഡിയാ വണിന് ഒന്‍പതും. ന്യൂസ് കേരളയ്ക്കും മീഡിയാ വണ്ണിനും ഓരോ പോയിന്റ് കുറഞ്ഞിട്ടുണ്ട്.

മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി അപ്‌ഡേറ്റ് – ആഴ്ച്ച 46 -ബ്രാക്കറ്റില്‍ പോയ വാരത്തെ പോയിന്റ്)

ഏഷ്യാനെറ്റ് ന്യൂസ് – 91 (92)

റിപ്പോര്‍ട്ടര്‍ ടിവി – 75 (78)

ട്വന്റി ഫോര്‍ – 55 (61)

മനോരമ ന്യൂസ് – 42 (45)

മാതൃഭൂമി ന്യൂസ് – 33 (35)

ജനം ടിവി – 23 (23)

കൈരളി ന്യൂസ് – 21 (21)

ന്യൂസ് 18 കേരള – 12 (13)

മീഡിയ വണ്‍ – 9 (10)

Related Articles

Latest Articles