ദില്ലി: മലയാളി ഐ എസ് ഭീകരൻ അഫ്‌ഗാനിസ്ഥാനിൽ പിടിയിലായതായി സൂചന. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനായ ഇന്ത്യൻ പൗരൻ കാണ്ഡഹാറിൽ പോലീസിന്റെ പിടിയിലായതായാണ് അഫ്ഗാൻ അധികൃതർ അറിയിക്കുന്നത്. ഇയാൾ പാലക്കാട് സ്വദേശിയായ സന ഉൾ ഇസ്ലാം ആണെന്ന് തത്വമയിക്ക് വിവരം ലഭിച്ചു. ഇയാൾക്ക് അഫ്ഗാൻ യാത്രയുടെ ലക്ഷ്യം വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് അഫാനിസ്ഥാൻ ഇടക്കാല സർക്കാരിലെ ജനറൽ ഇന്റലിജൻസ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥൻ നൽകുന്ന വിവരം.
കേരളത്തിൽ നിന്നുള്ള ഇയാൾ താജിക്കിസ്ഥാൻ വഴിയാണ് അഫ്‌ഗാനിൽ എത്തിയത്. രഹസ്യാന്വേഷണ വിഭാഗത്തിന് കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ കൈമാറിയിട്ടുണ്ടെന്നും 2014 ന് ശേഷം 11 ഇന്ത്യൻ പൗരന്മാരായ ഐ എസ് കെ പി ഭീകരരാണ് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെടുകയോ പിടിയിലാകുകയോ ചെയ്തിട്ടുള്ളതെന്നും അതിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണെന്നും അഫ്ഗാൻ അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിൽ നിന്നും യുവാക്കളെ ഇസ്ലാമിക മതീവ്രവാദത്തിലേക്ക് ആകർഷിച്ച് റിക്രൂട്ട് ചെയ്തശേഷം ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ എത്തിച്ച് പരിശീലനം നൽകിയാണ് ജിഹാദിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും എത്തിക്കുന്നത്. കേരളത്തിൽ ഇത്തരം റിക്രൂട്ടിങ് ഏജൻസികൾ പ്രവർത്തിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. പോപ്പുലർ ഫ്രണ്ട് അടക്കമുള്ള സംഘടനകൾക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുത്തിട്ടുമുണ്ട്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…