ചെന്നൈ: വിവിധ പാസ്പോർട്ടുകളും വ്യാജ രേഖകളുമായി ചെന്നൈയിൽ മലയാളി അറസ്റ്റിൽ. തൃശൂർ സ്വദേശി ഷാഹുൽ ഹമീദ് ആണ് പിടിയിലായത്. ഇയാൾക്ക് ഐഎസ് ബന്ധം സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഷാഹുൽ ഹമീദിനെ ആര്‍പിഎഫ് അറസ്റ്റ് ചെയതത്. ഷാഹുൽ ഹമീദിനെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരികയാണ്.

