Malayali boy's death in Nagercoil murder! A year later, the 14-year-old was arrested
കന്യാകുമാരി: നാഗര്‍കോവില്‍ ഭൂതപാണ്ടിക്ക് സമീപം തിട്ടുവിള കുളത്തില്‍ ആറാം ക്ലാസുകാരനായ മലയാളി ബാലന് മരിച്ച സംഭവം കൊലപാതകം. കേസിൽ പതിനാലുകാരനെ തമിഴ്നാട് സി.ബി.സി.ഐ.ഡി അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുമ്പാണ് കൊലപാതകം നടന്നത്.
വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി ആശുപത്രി റോഡില്‍ മുഹമ്മദ് നസീം- സുജിത ദമ്പതികളുടെ മകന് ആദില്‍ മുഹമ്മദിനെ ആണ് 2022 മെയ് എട്ടിന് തിട്ടുവിള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയ്ക്ക് 12 വയസായിരുന്നു. മെയ് ആറിന് ഇറച്ചകുളത്തിലുള്ള ബന്ധുവീട്ടില്‍ വന്നതായിരുന്നു ആദില്‍ മുഹമ്മദ്.
കന്യാകുമാരി ജില്ലാ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കേരള മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും അത് തമിഴ്നാട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു. തുടര്‍ന്നായിരുന്നു അന്വേഷണം സിബിസിഐഡിക്ക് കൈമാറിയത്. ആറ് മാസത്തെ അന്വേഷണത്തിനൊടുവില്‍ ഇന്നലെയാണ് പതിനാലുകാരന് പിടിയിലായത്. കൊലപാതകം അടക്കം വിവിധ വകുപ്പുകള്‍ ചുമത്തി പതിന്നാലുകാരനെ തിരുനെല്‍വേലി ജുവനൈല്‍ ഹോമിലാക്കി.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…