കൊച്ചി: മലയാളി ജവാനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. എറണാകുളം മാമംഗലം സ്വദേശി ക്യാപ്റ്റൻ നിർമ്മൽ ശിവരാജനെയാണ് കാണാതായത്. മദ്ധ്യപ്രദേശിൽ വെച്ചാണ് കാണാതായത്. സംഭവത്തിൽ മദ്ധ്യപ്രദേശ് പോലീസും സൈന്യവും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ജബൽപൂരിൽ ലെഫ്റ്റനന്റ് ആയി ജോലി നോക്കുന്ന ഭാര്യ ഗോപിചന്ദ്രയെ കണ്ട ശേഷം തിങ്കളാഴ്ച തിരികെ മടങ്ങുന്നതിനിടെയാണ് ജവാനെ കാണാതായത്. എല്ലാ ദിവസവും രാവിലെ മകൻ മെസേജ് അയക്കാറുണ്ട്. ഇത് കാണാതായതോടെയാണ് സംശയമുണർന്നത് എന്ന് നിർമ്മൽ ശിവരാജിന്റെ അമ്മ പറഞ്ഞു.
ജബൽപൂരിൽ നിന്ന് മൂന്ന് മണിക്കാണ് മകൻ യാത്ര തിരിച്ചത്. 8.30ന് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതായിരുന്നു. യാത്രാമധ്യേ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കവേ മുമ്പിൽ ഒരു ബ്ലോക്ക് കാണുന്നുണ്ടെന്നും അത് നോക്കിയിട്ട് തിരിച്ചുവിളിക്കാമെന്നും പറഞ്ഞാണ് മകൻ ഫോൺ കട്ട് ചെയ്തതെന്ന് അമ്മ പറയുന്നു. 9 മണിക്ക് വിളിച്ചപ്പോൾ അവന്റെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. മറ്റൊരു സുഹൃത്തിനെ ഫോൺ വിളിച്ചപ്പോൾ അവൻ എത്തിയിട്ടില്ലെന്ന് പറഞ്ഞു. പിന്നീട് അവർ വിളിച്ചിട്ടേയില്ലെന്ന് അമ്മ പറയുന്നു. മകൻ പ്രളയത്തിൽ അകപ്പെട്ടതാണോ എന്നും കുടുബം സംശയിക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…