ദില്ലി: മലയാളി കന്യാസ്ത്രീയെ കോണ്‍വെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ജലന്ധര്‍ രൂപതയിലെ സാദിഖ് ഔവര്‍ലേഡി ഒഫ് അസംപ്ഷന്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയായ അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ മേരി മേഴ്സിയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശിനി സിസ്റ്റര്‍ മേരി മേഴ്‌സി (30) ആണ് മരിച്ചത്. ജലന്ധര്‍ ബിഷപ് ഹൗസില്‍ നിന്ന് മരണവാര്‍ത്ത എല്ലാ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അയച്ചുവെങ്കിലും മരണകാരണം വ്യക്തമാക്കിയിട്ടില്ല.
അതേസമയം മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും സഭാ നേതൃത്വത്തിന്റെ നടപടികളില്‍ സംശയമുണ്ടെന്നും കാണിച്ച് പിതാവ് ജോണ്‍ ഔസേഫ് കളക്ടര്‍ക്ക് ഇന്ന് പരാതി നല്‍കി. നാലുവര്‍ഷമായി മകള്‍ ഇതേ കോണ്‍വെന്റില്‍ തന്നെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്നും മരിക്കുന്നതിന്റെ തലേന്നും രാത്രി വിളിച്ച് വളരെ സന്തോഷത്തോടെ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു.
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…