മുംബൈ; നാസിക്കില്‍ ബാങ്ക് കൊള്ളക്കാരുടെ വെടിയേറ്റ് മലയാളി മരിച്ചു. സാമ്പത്തിക ഇടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരനായ സജു സാമുവലാണ് മരിച്ചത്. മാവേലിക്കര സ്വദേശിയാണ് സജു സാമുവല്‍. സംഭവത്തില്‍ മറ്റു മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
നാസിക്കിലെ ഉന്ദ്വാഡി പ്രദേശത്തുള്ള മുത്തൂറ്റ് ഫിനാന്‍സിലാണ് ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘം കവര്‍ച്ച നടത്തിയത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. മുഖംമൂടി ധരിച്ച കവര്‍ച്ചക്കാര്‍ ബാങ്ക് ഓഫീസിലേയ്ക്ക് അതിക്രമിച്ച് കയറുകയും വെടിയുതിര്‍ത്ത് ജീവനക്കാരെയും ഇടപാടുകാരെയും ഭയപ്പെടുത്തി പണവും ആഭരണങ്ങളും കൊള്ളയടിക്കുകയുമായിരുന്നു.
സംഭവസമയത്ത് അഞ്ച് ജീവനക്കാരും എട്ട് ഇടപാടുകാരുമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ജീവനക്കാരുടെയും ഇടപാടുകാരുടെയും കൈയില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങി.
തുടര്‍ന്ന് ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന പണം കവരാന്‍ ശ്രമിക്കുന്നതിനിടയില്‍ ജീവനക്കാരിലൊരാള്‍ അപകട മുന്നറിയിപ്പ് നല്കുന്ന സൈറന്‍ ഓണ്‍ ചെയ്തു. ഇതോടെ കവര്‍ച്ചക്കാര്‍ പരിഭ്രാന്തരാകുകയും ജീവനക്കാര്‍ക്കു നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ലക്ഷ്മികാന്ത് പാട്ടീല്‍ പറഞ്ഞു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…