Saturday, December 13, 2025

ഇടതടവില്ലാതെ വെടിവെയ്പ്പ്; അമേരിക്കയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റു മരിച്ചു

കോട്ടയം: അമേരിക്കയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റു മരിച്ചു. കാലിഫോർണിയയിലാണ് സംഭവം. കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൻ (17) ആണ് മരിച്ചത്. ജാക്സന്റെ അമ്മ റാണി യുഎസിൽ നഴ്സാണ്. ഇന്നലെ വൈകീട്ട് സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ചാണ് മരണ വിവരം അറിയിച്ചത്.

1992ലാണ് സണ്ണിയും കുടുംബവും യുഎസിലേക്ക് കുടിയേറിയത്. 2019ലാണ് അവസാനമായി നാട്ടിൽ വന്നത്. സംസ്കാരം യുഎസിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. ജ്യോതി, ജോഷ്യ, ജാസ്മിൻ എന്നിവരാണ് ജാക്സന്റെ സഹോദരങ്ങൾ.

Related Articles

Latest Articles