Wednesday, December 24, 2025

കാന്‍പൂരിലെ പ്രക്ഷോഭകാരികളിലും മലയാളികൾ ; ലുക്ക്ഔട്ട് പോസ്റ്ററുകള്‍ കേരളത്തിലും പതിക്കും

ന്യുദില്ലി : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ നടന്ന അക്രമങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പങ്കുണ്ടെന്ന് യു.പി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം. അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അക്രമങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പ്രതികളുടെ ചിത്രങ്ങള്‍ സഹിതം പോസ്റ്ററുകള്‍ ഉണ്ടാക്കുമെന്ന് പൊലീസ് പറയുന്നു. പോസ്റ്ററുകള്‍ കേരളത്തിലും ഡല്‍ഹിയിലും പതിക്കാനാണ് അധികൃതരുടെ തീരുമാനം

പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ 21പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമത്തില്‍ ഉള്‍പ്പെട്ടവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടന്നിരുന്നു. സംഭവത്തില്‍ 613 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും, 28,750 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles