ഉണ്ണിമുകുന്ദൻ മാധ്യമങ്ങളോട് സംസാരിക്കുന്നു
പന്തളം : മാളികപ്പുറം സിനിമ വൻ വിജയമാക്കി തീർത്ത പ്രേക്ഷകർക്കും അയ്യപ്പഭക്തർക്കും പന്തളത്തെത്തി നന്ദി പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ. കേരളത്തിലൊട്ടാകെ 150-ഓളം എക്സ്ട്രോ ഷോകൾ മാളികപ്പുറം കളിക്കുന്നുണ്ടെന്നും ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ ഹിറോ ആയ അയ്യപ്പന്റെ സിനിമ ജനങ്ങൾ ഹൃദയം കൊണ്ട് സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
സിനിമ വലിയ വിജയമാക്കി മാറ്റിയ സിനിമാ പ്രേമികളോടും അയ്യപ്പ ഭക്തരോടും നടൻ നന്ദി പറഞ്ഞു മണ്ഡലകാലത്തു തന്നെ സിനിമ തിയറ്ററിൽ ഇറക്കാൻ കഴിഞ്ഞത് വലിയ സന്തോഷമുണ്ടാക്കുന്നതാണെന്നും . ഇന്ന് മാത്രം കേരളത്തിൽ 150-ഓളം എക്സ്ട്രാ ഷോകൾ മാളികപ്പുറം കളിക്കുന്നുണ്ടെന്നും ഉണ്ണി പറഞ്ഞു. മാളികപ്പുറം കേരളത്തിലുടനീളം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.
‘മാളികപ്പുറം ഇന്ത്യയിലെ സൂപ്പർ താരത്തിന്റെ ചിത്രമാണ്, അയ്യപ്പന്റെ ചിത്രമാണ്. നല്ല ഒരു ആശയം മുന്നോട്ട് വച്ച ഒരു കൊച്ചു സിനിമയാണിത്. കല്ലു എന്ന മോൾക്ക് അയ്യപ്പനെ കാണണമെന്ന ആഗ്രഹമാണ് മാളികപ്പുറം എന്ന സിനിമ. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നു. അയ്യപ്പന് വേണ്ടിയുള്ള ഒരു സമർപ്പണമാണ് മാളികപ്പുറം. എല്ലാവരും ചിത്രം തിയറ്ററിൽ തന്നെ പോയി കാണണം’ എന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…