Wednesday, May 15, 2024
spot_img

‘മാളികപ്പുറം’ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ ഹീറോയായ അയ്യപ്പനോടുള്ള സമർപ്പണം;സിനിമ പ്രേക്ഷകർ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദൻ

പന്തളം : മാളികപ്പുറം സിനിമ വൻ വിജയമാക്കി തീർത്ത പ്രേക്ഷകർക്കും അയ്യപ്പഭക്തർക്കും പന്തളത്തെത്തി നന്ദി പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ. കേരളത്തിലൊട്ടാകെ 150-ഓളം എക്സ്ട്രോ ഷോകൾ മാളികപ്പുറം കളിക്കുന്നുണ്ടെന്നും ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ ഹിറോ ആയ അയ്യപ്പന്റെ സിനിമ ജനങ്ങൾ ഹൃദയം കൊണ്ട് സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോ‌ട് പറഞ്ഞു.

സിനിമ വലിയ വിജയമാക്കി മാറ്റിയ സിനിമാ പ്രേമികളോടും അയ്യപ്പ ഭക്തരോടും നടൻ നന്ദി പറഞ്ഞു മണ്ഡലകാലത്തു തന്നെ സിനിമ തിയറ്ററിൽ ഇറക്കാൻ കഴിഞ്ഞത് വലിയ സന്തോഷമുണ്ടാക്കുന്നതാണെന്നും . ഇന്ന് മാത്രം കേരളത്തിൽ 150-ഓളം എക്സ്ട്രാ ഷോകൾ മാളികപ്പുറം കളിക്കുന്നുണ്ടെന്നും ഉണ്ണി പറഞ്ഞു. മാളികപ്പുറം കേരളത്തിലുടനീളം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.

‘മാളികപ്പുറം ഇന്ത്യയിലെ സൂപ്പർ താരത്തിന്റെ ചിത്രമാണ്, അയ്യപ്പന്റെ ചിത്രമാണ്. നല്ല ഒരു ആശയം മുന്നോട്ട് വച്ച ഒരു കൊച്ചു സിനിമയാണിത്. കല്ലു എന്ന മോൾക്ക് അയ്യപ്പനെ കാണണമെന്ന ആ​ഗ്രഹമാണ് മാളികപ്പുറം എന്ന സിനിമ. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നു. അയ്യപ്പന് വേണ്ടിയുള്ള ഒരു സമർപ്പണമാണ് മാളികപ്പുറം. എല്ലാവരും ചിത്രം തിയറ്ററിൽ തന്നെ പോയി കാണണം’ എന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.

Related Articles

Latest Articles