India

‘കോൺഗ്രസിന്റെ കഴിവുകേട് മൂലം നരേന്ദ്ര മോദി കൂടുതൽ ശക്തനായി വരുന്നു; ആശങ്ക പങ്കുവെച്ച് മമത ബാനർജി

പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതൽ ശക്തനാകുന്നുവെന്നും, മോദിയ്ക്ക് ആൾബലം കൂടുന്നതായും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കോൺഗ്രസിന്റേ കഴിവുകേടും പിന്തിരിപ്പൻ പ്രവണതയുമാണ് ഇതിന് കാരണമെന്നും മമത പറഞ്ഞു. ഗോവ സന്ദർശനത്തിനിടെയാണ് മമത ബാനർജി ഇക്കാര്യം പറഞ്ഞത്.

‘കോൺഗ്രസിന് ഇപ്പോൾ രാഷട്രീയത്തിൽ താത്പര്യമില്ലാതായിരിക്കുന്നു. മോദി ഇനിയും കൂടുതൽ ശക്തനാകും. ഒരു പാർട്ടിക്ക് ഭരിക്കാനുളള കഴിവില്ലെന്ന് പറഞ്ഞ് ആ രാജ്യത്തെ ജനങ്ങൾ അതിന്റെ വിപരീത ഫലം അനുഭവിക്കേണ്ട ആവശ്യമില്ല. കോൺഗ്രസിന് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, അന്ന് ബിജെപിയെ കീഴ്‌പ്പെടുത്തുന്നതിന് പകരം തന്നെ പരാജയപ്പെടുത്താൻ തന്റെ സ്വന്തം നാട്ടിലേക്ക് വരകിയാണ് കോൺഗ്രസ് ചെയ്തത്’- മമത ബാനർജി പറഞ്ഞു.

എന്നാൽ ഗോവയിൽ പ്രാദേശിക പാർട്ടികളുമായി സഖ്യം ചേർന്ന് ബിജെപിക്കെതിരെ മത്സരിക്കാനാണ് മമതയുടെ തീരുമാനം. ഇതിനായി കൂടുതൽ പ്രാദേശിക പാർട്ടികളെ ക്ഷണിക്കുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി അറിയിച്ചു. പ്രാദേശിക പാർട്ടികൾ ഇനിയും കൂടുതൽ ശക്തരാകണമെന്നും മമത അറിയിച്ചു.

Anandhu Ajitha

Recent Posts

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…

39 minutes ago

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…

1 hour ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

3 hours ago

അയോദ്ധ്യ രാമക്ഷേത്രത്തിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമം! കശ്മീർ സ്വദേശി കസ്റ്റഡിയിൽ, സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുന്നു

അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…

4 hours ago

സിഗരറ്റിൽ നിന്ന് തീ പകർന്ന് ഖമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകൾ !! ഇറാൻ തെരുവുകളിൽ പ്രക്ഷോഭം ഉച്ചസ്ഥായിയിൽ

ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…

5 hours ago