Wednesday, December 17, 2025

ആഭ്യന്തരവിയോജിപ്പുകള്‍ മാറ്റി രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയം: മമത

കൊൽക്കത്ത: റഷ്യ യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ ഓപ്പറേഷന്‍ ഗംഗയിലൂടെ യുക്രൈനിലെ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് മമതാ ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് കത്തയച്ചാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്തുണ അറിയിച്ചത്.

അതേസമയം ആഭ്യന്തരവിയോജിപ്പുകള്‍ മാറ്റി നിര്‍ത്തി രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു. മുതിര്‍ന്ന മുഖ്യമന്ത്രി എന്ന നിലയില്‍ രക്ഷാദൗത്യങ്ങള്‍ക്കായി എല്ലാ പിന്തുണയും നല്‍കുന്നു. രാജ്യം എന്ന നിലയില്‍ ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും വെല്ലുവിളിക്കപ്പെടാത്തതാണെന്ന് മമതാ ബാനര്‍ജി പ്രധാനമന്ത്രിയ്‌ക്കെഴുതിയ കത്തില്‍ വ്യക്തമാക്കി.

രാജ്യമെന്ന നിലയില്‍ ഒറ്റക്കെട്ടായി ആഭ്യന്തര വിയോജിപ്പുകള്‍ മാറ്റിവെച്ച്‌ അന്താരാഷ്‌ട്ര പ്രതിസന്ധിയെ നേരിടണമെന്നും മമത കത്തില്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല സ്വാതന്ത്രമായ കാലം മുതല്‍ ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നതും, കടന്നുകയറ്റങ്ങളെ എതിര്‍ക്കുന്നതുമായ രാജ്യമാണ്. ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണ് കരുതുന്നതെന്നും മമത കത്തില്‍ പറഞ്ഞു.

Related Articles

Latest Articles